108 ആംബുലൻസ് ജീവനക്കാരുടെ സമരം എത്രയും വേഗം ഒത്ത് തീർപ്പാക്കണം .
പിറവം : 108 ആംബുലൻസ് ജീവനക്കാരുടെ സമരം ഉടനടി ഒത്ത് തീർപ്പാക്കണമെന്ന് ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗം സോജൻ ജോർജ് ആവശ്യപ്പെട്ടു . 108 ആംബുലൻസ് ആശ്രയിക്കുന്ന രോഗികൾക്ക് ജീവനക്കാർ ആരംഭിച്ച സമരം മൂലം ഏറെ ബുദ്ധിമുട്ടിലാണ്. കേരളത്തിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്കായി മെഡിക്കൽ കോളജുകളിൽ 108 അമ്പലത്തിന്റെ സഹായത്തോടുകൂടി പോയിക്കൊണ്ടിരുന്ന രോഗികൾ സ്വകാര്യ ആംബുലൻസ് സഹായം തേടേണ്ട സ്ഥിതിയാണുള്ളത്. പിറവത്ത് നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത രോഗികൾക്ക് സ്വകാര്യ ആംബുലൻസ് സഹായം തേടേണ്ടി വന്നു . ആയതിനാൽ ആരോഗ്യവകുപ്പ് മന്ത്രി ഇടപെട്ട് സമരം നടത്തുന്ന ജീവനക്കാരുമായി ചർച്ച നടത്തി അവരുടെ ന്യായമായ ആവശ്യം പരിഹരിച്ച് സമരം അടിയന്തരമായി പിൻവലിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗങ്ങളും സംസ്ഥാന കമ്മിറ്റി അംഗം സോജൻ ജോർജ് ആവശ്യപ്പെട്ടു.