Back To Top

July 16, 2024

മുളക്കുളം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: മൂന്നാം വട്ടവും യു.ഡി.എഫ്. ഭരണസമിതിക്ക് വൻ വിജയം.

 

 

പിറവം: മുളക്കുളം സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പിൽ തുടർച്ചയായി മൂന്നാം വട്ടവും യുഡി.എഫിന് തകർപ്പൻ വിജയം. പതിനൊന്നംഗം ഭരണ സമിതിയിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ പതിനൊന്ന് സ്ഥാനങ്ങളും യു.ഡി.എഫ് നേടി. പിറവം നഗരസഭാ പ്രതിപക്ഷ നേതാവ് കൂടിയായ തോമസ് മല്ലിപ്പുറം നേതൃത്വം നൽകിയ പതിനൊന്നംഗ പാനൽ പൂർണമായും വിജയിച്ചു. തോമസ് മല്ലിപ്പുറം, ഡോമി ചിറപ്പുറത്ത്, രാജു ടി.ഇലവനാൽ റെജി ജോസഫ്, സാബു ജോൺ, എന്നിവർ ജനറൽ വിഭാഗത്തിലും, ജിനി ജിജോയ്, ലിൻഡ ഏലിയാസ് എന്നിവർ വനിതാ സംരണ വിഭാഗത്തിലും, പി.കെ അനിൽകുമാർ പട്ടിക ജാതി സംവരണത്തിലും, ലെനിൻ ജോസഫ്, സന്ധ്യാ രജീഷ് എന്നിവർ നാൽപ്പത് വയസിന് താഴെയുള്ള ജനറൽ വിഭാഗത്തിലും, നഗരസഭാ കൗൺസിലർ പ്രശാന്ത് മമ്പുറത്ത് നിക്ഷേപക സംവരണ വിഭാഗത്തിലും വിജയികളായി. പാനൽ വോട്ടുകളിൽ യു.ഡി.എഫിന് നാനൂറിലേറെ വോട്ടുകളുടെ മുൻതൂക്കമുണ്ട്. ആറായിരത്തോളം സമ്മതിദായകാംഗങ്ങളുള്ളതിൽ 3391 പേർ വോട്ട് ചെയ്‌തു

.

Prev Post

പെരിയപ്പുറം ,തെക്കേപേഴുംകാട്ടിൽ ഔസഫ് ഔസഫ് (82) നിര്യാതനായി.

Next Post

കുരുമുളക് തൈ വിതരണം

post-bars