കാറ്റിലും മഴയിലും മേഖലയിൽ വൻ നാശനഷ്ടം
കൂത്താട്ടുകുളം : കാറ്റിലും മഴയിലും മേഖലയിൽ വൻ നാശനഷ്ടം. മരം കടപുഴകി വീണ് രണ്ട് വീടുകൾ തകർന്നു. തിരുമാറാടി മണ്ണത്തൂര്‍ പനച്ചിംതടത്തില്‍ ഭവാനി ആനന്ദൻ്റെ വീടും ഇലഞ്ഞി പെരുമ്പടവം കുന്നുമ്മൽ ബിനുവിൻ്റെ വീടുമാണ് മരം വീണ ഭാഗികമായി തകർന്നത്.
പ്രദേശത്തെ പാടശേഖരങ്ങളിലും റോഡിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു. കൂത്താട്ടുകുളം ടൗണിലും നടക്കാവ് – കൂത്താട്ടുകുളം റോഡിലും ഇടറോഡുകളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു. ഇടയാർ കണിപ്പടി റേഷൻകടയ്ക്ക് മുൻവശം മരത്തിന്റെ ശിഖരം വൈദ്യുതി ലൈനിൽ വീണ് പോസ്റ്റ് റോഡിലേക്ക് മറിഞ്ഞുവീണു.
കൂത്താട്ടുകുളം അമ്പലക്കുളം റോഡിലും മരം റോഡിനു കുറുകെ വീണ ഗതാഗതം തടസ്സപ്പെട്ടു. വിവിധ സ്ഥലങ്ങളിൽ കൂത്താട്ടുകുളം ഫയർ ആൻഡ് ഡസ്ക്യൂസ് സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. റോഡിൽ വീണു കിടന്ന മരക്കൊമ്പുകൾ മുറിച്ച് നീക്കി ഗതാഗതം പുനസ്ഥാപിച്ചു.
ഫോട്ടോ : തിരുമാറാടി നാവോളിമറ്റം പനച്ചിതടത്തിൽ ഭവാനി ആനന്ദന്റെ വീടിനു മുകളിൽ റബർ മരം വീണ നിലയിൽ