ഇടപ്പാലക്കാട്ട് ശിമവൂന്‍ കശ്ശീശയുടെ 100-ാമത് പൗരോഹിത്യാനുസ്മരണം നടത്തി.
പിറവം : ഒരു നൂറ്റാണ്ടിന് മുമ്പ് പിറമാടം ഗ്രാമത്തില്‍ പള്ളി പണിയുന്നതിനും പള്ളിക്കൂടം നിര്‍മ്മിക്കുന്നതിനും ദയറാ സ്ഥാപിക്കുന്നതിനും ജീവിതം സമര്‍പ്പിച്ച ക്രാന്തദര്‍ശിയായിരുന്നു ഇടപ്പാലക്കാട്ട് റവ. ഫാ. ഇ.റ്റി. സൈമണ്‍ (ശിമവൂന്‍ കശ്ശീശ). അദ്ദേഹത്തിന്റെ പൗരോഹിത്യത്തിന്റെ 100-ാം വര്‍ഷം അദ്ദേഹം സ്ഥാപിച്ച സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ വച്ച് ഇടവക ജൂലൈ 14-ാം തീയതി ഞായറാഴ്ച വിപുലമായി ആഘോഷിച്ചു.
അനുസ്മരണ സമ്മേളനം പിറവം ബി പി എസ് കോളേജിന്റെ സ്ഥാപക പ്രിന്‍സിപ്പല്‍ ഷെവ. പ്രൊഫ. ബേബി എം. വര്‍ഗ്ഗീസ് യോഗം ഉദ്ഘാടനം ചെയ്തു. നാടിന്റെ വികസനത്തിനും ഇടവകക്കാരുടെ ആവശ്യങ്ങള്‍ നിര്‍വ്വഹിച്ചും സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ചുകൊണ്ടുമുള്ള അജപാലക ദൗത്യമാണ് ജൂബിലേറിയന്‍ അച്ചന്‍ നിര്‍വ്വഹിച്ചതെന്ന് പ്രൊഫ. ബേബി എം. വര്‍ഗീസ് പ്രസ്താവിച്ചു. യോഗത്തില്‍ റവ. ഫാ. ലാല്‍മോന്‍ തമ്പി പട്ടരുമഠത്തില്‍ അധ്യക്ഷത വഹിച്ചു. റവ. ഫാ. മാത്യൂസ് പൂഴിക്കോളേല്‍
ട്രസ്റ്റി തോമസ് കെ.വി. കണ്ണേക്കാട്ട് ,കുടുംബയോഗം പ്രസിഡന്റ്
ജോര്‍ജ്ജ് ചുമ്മാര്‍ , വൈസ് പ്രസിഡന്റ് മത്തായി ലാസര്‍ , സെക്രട്ടറി സോജന്‍ തോമസ് , ഡോ. ഏലിയാസ് തോമസ് ഇടപ്പാലക്കാട്ട്
കൺവീനർ സുനില്‍ ഇടപ്പാലക്കാട്ട് ,ജോ. കൺവീനർ സുനീഷ് ഏലിയാസ്, ബെന്നി ജോണ്‍, അരുണ്‍ ജോര്‍ജ്ജ്, ജോര്‍ജ്ജ് സൈമണ്‍, എന്നിവർ അനുസ്മരണ പ്രസംഗം നടത്തി.