പി.കെ. വാസുദേവൻ നായരുടെ പത്തൊൻമ്പതാമത് ചരമ വാർഷിക അനുസ്മരണ യോഗം നടത്തി
പിറവം : സിപിഐ നേതാവും, മുൻ മുഖ്യമന്ത്രിയുമായിരുന്ന പി.കെ. വാസുദേവൻ നായരുടെ പത്തൊൻമ്പതാമത് ചരമ വാർഷിക തോടനുബന്ധിച്ച് പിറവത്ത് നടന്ന അനുസ്മരണ യോഗം നടത്തി. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.എൻ. ഗോപി അനുസ്മരണ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി അഡ്വ. ജിൻസൺ. വി.പോൾ അധ്യക്ഷത വഹിച്ചു.സി.എൻ. സദാമണി, അഡ്വ. ബിമൽ ചന്ദ്രൻ,നഗരസഭ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു, കെ.സി. . തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.