പിറവം -മുളക്കുളം റോഡിൽ നടക്കുന്ന കലുങ്ക് പണിയുടെ ഭാഗമായി റോഡ് പകുതി അടച്ചു കെട്ടിയിരിക്കുന്നു. നാലമ്പല തീർത്ഥാടനത്തിന് മുൻപ് ഗതാഗത യോഗ്യമാക്കണം
പിറവം : കർക്കിടക മാസത്തിലെ നാലമ്പല തീർത്ഥാടനത്തിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ മാമലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം, മേമ്മുറി ശ്രീഭരത സ്വാമി ക്ഷേത്രം, പിറവം മുളക്കുളം ശ്രീലക്ഷമണ സ്വാമി ക്ഷേത്രം, മാമ്മലശ്ശേരി നെടുങ്ങാട്ട് ശ്രീശത്രുഘ്ന സ്വാമി ക്ഷേത്രം എന്നീ ക്രമത്തില്‍ ദര്‍ശനം നടത്തി വരുന്ന തീർത്ഥാടകരുടെ യാത്രക്ക് ഭീഷിണിയായി പെരുവ – പെരുവംമൂഴി റോഡ് നിർമ്മാണം. നാലമ്പല തീർത്ഥാടനം ജൂലായ് 16 ന് ആരംഭിക്കാനിരിക്കെ പെരുവ -പിറവം പെരുവംമൂഴി റോഡ് പണി അന്തമായി നീളുന്നത് തീർത്ഥാടകർക്ക് ദുരിതമാകുമെന്ന് ആശങ്ക. റീ-ബിൽഡ് കേരളയിൽപ്പെടുത്തി 98 കോടിയിലേറെ രൂപ ചെലവിൽ പുനരുദ്ധരിക്കുന്ന റോഡിൻ്റെ പണികൾ കെ.എസ്.ടി.പിയ്ക്ക് വേണ്ടി സ്വകാര്യ കമ്പനിയാണ് ഏറ്റെടുത്തത്. കമ്പനിയെ സർക്കാർ ഒഴിവാക്കിയിരിക്കെ റോഡ് പണി അവതാളത്തിലാണ് കമ്പനി തുടങ്ങിവച്ച പണികൾ പ ലതും തീർന്നിട്ടില്ല. പുനരുദ്ധരിക്കുന്നതിന് മുന്നോടിയായി കമ്പനി കുത്തിപ്പൊളിച്ച റോഡുകൾ ഗതാഗത യോഗ്യമാക്കണമെന്നാണ് നിർദ്ദേശം. അതിനുള്ള പണികളും അങ്ങിങ്ങ് നടക്കുന്നുണ്ട്. മഴ മൂലം അതും തടസ്സപ്പെട്ടിരിക്കുകയാണ്. അതിനിടെ പണി നിറുത്തി പോകാനുള്ള തിടുക്കത്തിൽ നടത്തിയ ചില
പണികളാണ് ദുരിതം വരുത്തിവച്ചിരിക്കുന്നതു. കിഴുമുറിയിൽ പള്ളിക്ക് സമീപം കുത്തിപ്പൊളിച്ച റോഡ് മാസങ്ങളോളം ഇവിടെ യാത്രാ ദുരിതത്തിനിടയാക്കി. ഒടുവിൽ റോഡ് ഗതാ ഗത യോഗ്യമാക്കണമെന്ന സർക്കാർ നിർദ്ദേശത്തിൻ്റെ അടിസിഥാനത്തിൽ അടിയന്തിരമായി ടാർ ചെയ്തുവെങ്കിലും ടാർ ചെയ്ത വേഗത്തിൽ തന്നെ അത് തകർന്ന് ചെളിയായി. ജില്ലയിലെ നാലമ്പല തീർത്ഥാടകർ കടന്നു പോകുന്ന പാതയാണിത്. പിറവ -പെരുവ റോഡിൽ നടക്കുന്ന കലുങ്കിൻ്റെ പണിയും തീ രുന്നില്ല. തീർത്ഥാടന പാതയിലെ മൂന്നാമത്തെ ക്ഷേത്രമായ മുളക്കുളം ലക്ഷ്ണണ സ്വാമി ക്ഷേത്രം, പിറവം -പെരുവ റോഡിൽ പിറവത്ത് നിന്ന് മൂന്ന് കി ലോമീറ്റർ മാറിയാണ്. പിറവത്ത് നിന്ന് മുളക്കുളത്തേയ്ക്കുള്ള യാത്ര ദുഷ്കരമാണ്. ടൗണിനോട് ചേർന്ന് കാരിത്തടത്തിൽ പമ്പിന് സമീപം കലുങ്കിനായി റോഡ് വെട്ടിതാഴ്ത്തിയിരിക്കുകയാണ്. പകുതി ഭാഗം അടച്ചുകെട്ടിയ നിലയിലാണ് റോഡ്. വലിയ വാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാൻ വിഷമമായിരി ക്കും. തിരുവനന്തപുരം കൊല്ലവുമടക്കമുള്ള തക്കൻ ജില്ലകളിൽ നിന്ന് ഒട്ടേറെ സ്വകാര്യ ടൂറിസ്റ്റ് ബസ്സുകൾ തീർത്ഥാടകരുമായി ഇതുവഴി കടന്നു പോകാ നുള്ളതാണ്. തീർത്ഥാടനം തുടങ്ങുന്നതിന് മുമ്പ് റോഡിലെ പണികൾ പൂർത്തിയാക്കണമെന്നും നാലമ്പല തീർത്ഥാടകർക്ക് സുഗമമായ യാത്രയ്ക്ക് സൗക ര്യമൊരുക്കണമെന്നും നാലമ്പാല തീർത്ഥാടന സമിതി ആവശ്യപ്പെട്ടു.