Back To Top

July 10, 2024

സി.ഐ.ടി.യു. അവകാശ ദിനമാചരിച്ചു.

 

 

പിറവം : രാജ്യവ്യാപകമായി ജൂലൈ 10 ന് സി.ഐ.ടി.യു. അവകാശ ദിനം ആചരിക്കുന്നതിൻ്റെ ഭാഗമായി കൂത്താട്ടുകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പിറവം പോസ്റ്റ് ഓഫിസിലേയ്ക്ക് മാർച്ചും , ധർണ്ണയും നടത്തി. പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ ധർണ്ണാ സമരം സി ഐ ടി യു സംസ്ഥാന സമിതിയംഗം അലി അക്ബർ ഉദ്ഘാടനം ചെയ്തു. ലേബർ കൊട് പിൻവലിക്കുക, സ്വകാര്യവത്ക്കരണവും , ആസ്തി വില്പനയും നിർത്തുക, മിനിമം വേതനം പ്രേതിമാസം 26000 രൂപ ആക്കുക തുടങ്ങി പത്തോളം ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സി.ഐ. റ്റി.യു ഏരിയ പ്രസിഡന്റ്‌ സണ്ണി കുര്യാക്കോസ് അദ്ധ്യക്ഷനായ യോഗത്തിൽ കെ പി സലീം,എ.ഡി ഗോപി,വി.ആർ സോമൻ,ജയപ്രകാശ്,സി.റ്റി ഉലഹനാന്, ജേക്കബ് പോൾ, മഹേഷ്‌ കുമാർ, എം.കെ രാജൻ തുടെങ്ങിയവർ സംസാരിച്ചു.

 

Prev Post

പിറവം പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

Next Post

പിറവം -മുളക്കുളം റോഡിൽ നടക്കുന്ന കലുങ്ക് പണിയുടെ ഭാഗമായി റോഡ് പകുതി അടച്ചു…

post-bars