Back To Top

July 10, 2024

പിറവം പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

പിറവം : എറണാകുളം പിറവം പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. രാവിലെ നെച്ചൂർ ഭാഗത്തുനിന്നും മൃതദേഹം ഒഴുകിപ്പോകുന്നത് കണ്ട് നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.ഫയർഫോഴസ് എത്തി മൃതദേഹം കരയ്ക്കെത്തിച്ചു. 45 വയസ്സ് പ്രായം തോന്നിക്കുന്ന ആളുടേതാണ് മൃതദേഹം.

 

നീല പാന്‍റും കറുത്ത ടീ ഷർട്ടുമാണ് വേഷം. സംഭവത്തില്‍ പിറവം പൊലീസ് അന്വേഷണം തുടങ്ങി. മൃതേദഹം ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മോ‍‍ര്‍ച്ചറിയിലേക്ക് മാറ്റി.

 

സമീപമേഖലകളിലെ കാണാനില്ലെന്ന പേരില്‍ രജിസ്റ്റർ ചെയ്ത കേസുകള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.

Prev Post

സി.ടി. സുകുമാരൻ മൂല്യങ്ങൾ കാത്ത്‌ സൂക്ഷിച്ച ജനകീയ കളക്‌ടർ.        

Next Post

സി.ഐ.ടി.യു. അവകാശ ദിനമാചരിച്ചു.

post-bars