ജനവാസമേഖലയിൽ മാലിന്യം തള്ളൽ പതിവ് – വ്യാപക പ്രതിഷേധം
പിറവം : ജനവാസമേഖലയിൽ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നതിനെതിരെ പാമ്പാക്കുടയിൽ പ്രതിഷേധം. പനിയും മഴക്കാലരോഗങ്ങളും വ്യാപകമായിരിക്കെ കഴിഞ്ഞ ദിവസം പാപ്പുകവലയ്ക്കു സമീപം ടിപ്പർ ലോറിയിൽ കൊണ്ടുവന്നു മാലിന്യം ഉപേക്ഷിച്ചതായി നാട്ടുകാർ പരാതിപ്പെട്ടു. നാട്ടുകാർ വാഹനം തടഞ്ഞു നടത്തിയ അന്വേഷണത്തിൽ മൂവാറ്റുപുഴയിൽ നിന്നു കൊണ്ടുവന്നതാണെന്നു കണ്ടെത്തി. മഴക്കാലത്ത് മാലിന്യം നിക്ഷേപിച്ച ഭാഗത്തു നിന്നു വെള്ളം ഒഴുകി താറ്റുപാടത്ത് തോട്ടിലേക്കാണു ചേരുന്നത്. ഗാർഹിക ആവശ്യത്തിനായിതോട്ടിലെ വെള്ളം ഉപയോഗിക്കുന്നവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്നആശങ്കയിലാണ് നാട്ടുകാർ.