ഇന്റർനാഷണൽ വുമൺ ഇൻ എഞ്ചിനിയറിങ് ദിനാഘോഷം – ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു.
പിറവം- ഇന്റർനാഷണൽ വുമൺ ഇൻ എഞ്ചിനിയറിങ് ദിനാഘോഷത്തിന്റെ ഭാഗമായി ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലും നാലാം വ്യാവസായിക വിപ്ലവത്തിലും സ്ത്രീകളുടെ പങ്കാളിത്തം എന്ന വിഷയത്തിൽ ഐബിഎം കൊച്ചിയിലെ പ്രോഗ്രാം ഡയറക്ടർ മാധുരി ഡി.മാധവൻപിള്ള മുഖ്യപ്രഭാഷണം നടത്തി. സർവകലാശാലയിലെ ഐ ഇ ഇ ഇ സ്റ്റുഡന്റ് ബ്രാഞ്ചിന്റെയും വുമൺ ഇൻ എഞ്ചിനിയറിങ് ഗ്രൂപ്പിന്റെയും നേതൃത്വത്തിലാണ് സെമിനാർ സംഘടിപ്പച്ചത്. വെളിയനാട് ചിന്മയ ഈശ്വർ ഗുരുകുല ക്യാംപസിലായിരുന്നു സെമിനാർ. ചടങ്ങിൽ സർവകലാശാല വൈസ് ചാൻസിൽ പ്രോഫ. അജയ്കപൂറിന്റെ സന്ദേശം വായിച്ചു. ഡീൻ ലൈഫ്‌ലോങ് ലേർണിങ് ആന്റ് വെൽനെസ്സ് ഡോ.സുനിത ഗ്രാൻന്ധി, സ്കൂൾ ഓഫ് സികെഎസ് മേധാവി പ്രൊഫ. മഞ്ജുള ആർ.ആയ്യർ, റിസർച്ച് ഡയറക്ടർ പ്രൊഫ.സവിതേഷ് മധുലിക ശർമ, അസിസ്റ്റന്റ് പ്രോഫസർ അനുപമ ജിംസ് തുടങ്ങിയവർ സംസാരിച്ചു.