വിവിധ ബൈക്ക് മോഷണക്കേസ്സിലെ പ്രതിയെ പോലീസ് പിടികൂടി.
പിറവം : പിറവത്ത് കഴിഞ്ഞ ദിവസം നടന്ന വിവിധ ബൈക്ക് മോഷണങ്ങളിലെ പ്രതിയെ മണിക്കൂറുകൾക്ക് അകം പിറവം പോലീസ്.
പിടികൂടി . മുളക്കുളം സൗത്ത് കോരവേലിക്കുഴി വീട്ടിൽ
ആൽബിൻ മഹജനെയാണ് പിടികൂടിയത്. പിറവത്ത് വിവിധ സ്ഥലങ്ങളിൽ ആയി കഴിഞ്ഞ ദിവസം അർദ്ധരാത്രി ബൈക്കുകൾ മോഷ്ടിച്ച് പല സ്ഥലങ്ങളിലായി ഉപേക്ഷിച്ചു കടന്നു കളയുകയാണ് ചെയ്തത്. തുടർന്ന് പിറവം പോലീസ് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്ക് അകം പ്രതിയെ പിടികൂടുകയായിരുന്നു. തുടർന്ന്
പ്രതിയെ വിവിധ സ്ഥാനങ്ങളിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി. തെളിവെടുപ്പ് നടത്തി. പുത്തൻകുരിശ് ഡിവൈ.എസ്.പി. നിഷാദ്മോന്റെ നിർദ്ദേശാനുസരണം, പിറവം ഇൻസ്‌പെക്ടർ ഇൻ ചാർജ് കൂത്താട്ടുകുളം ഇൻസ്‌പെക്ടർ വിൻസന്റ് ജോസഫ് നേതൃത്വത്തിൽ എസ് .ഐ. മാരായ രെഞ്ചുമോൾ, , ജയൻ, എ.എസ്.ഐ. മാരായ ജോസ്, I ജോർജ്, സി.പി.ഒ. ശ്യാംരാജ് എന്നിവർ ആണ് പിടികൂടിയത്.