പിറവത്ത് ഞാറ്റുവേല ചന്ത പ്രവർത്തനമാരംഭിച്ചു.
പിറവം : നഗരസഭയുടെയും കൃഷിഭവൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഞാറ്റുവേല ചന്ത നഗരസഭ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്‌റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി ഏലിയാസ് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ഡോ.അജേഷ് മനോഹർ, കൗൺസിലർമാരായ പി.ഗിരീഷ്‌കുമാർ, മോളി വലിയകട്ടയിൽ, ജോജി മോൻ ചാരുപ്ലാവിൽ, ബാബു പറയിൽ, ഡോ. സഞ്ജിനി പ്രതീഷ്, രമാ വിജയൻ, അന്നമ്മ ഡോമി, ബബിത ശ്രീജി, സിനി ജോയി, മോളി ബെന്നി, മുളക്കുളം സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.സഖറിയ വർഗീസ്, കൃഷി ഓഫീസർ ശീതൾ ബാബു പോൾ എന്നിവർ പ്രസംഗിച്ചു.
ഞാറ്റുവേല ചന്തയിൽ കർഷകരുടെ മൂല്യവർധിത ഉൽപന്നങ്ങൾ – ജൈവ അരി, ചെറുധാന്യ ഉൽപന്നങ്ങൾ, തേൻ, കൂൺ എന്നിവയെല്ലാം വിപണനം
ചെയ്യും. . വിവിധ ഇനം ഫലവൃക്ഷങ്ങൾ, കവുങ്ങ്, തെങ്ങിൻ തൈകൾ എന്നിവ വിപണനത്തിന് സജ്ജീകരിച്ചിരുന്നു. തുടർന്ന് സംഘടിപ്പിച്ച കർഷക സഭയിൽ നഗരസഭ, കൃഷി വകുപ്പ് എന്നിവർ നടത്തുന്ന പദ്ധതികൾ കൃഷി ഓഫീസർ വിശദീകരിച്ചു. ജൈവകർഷൻ കെ.ജി രാമൻകുട്ടിയുടെ നേതൃത്വത്തിൽ ജൈവകൃഷിയെ സംബന്ധിച്ച ബോധവത്കരണം നടത്തി
.