കുന്നുംപുറം റസിഡന്റ്സ് അസോസിയേഷൻ കരിയർ ഗൈഡൻസ് ക്ലാസ് നടത്തി.
പിറവം : കുന്നുംപുറം റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഉപരിപഠനം നടത്തുന്ന വിദ്യാർത്ഥികൾക്കായുള്ള കരിയർ ഗൈഡൻസ് ക്ലാസ്സ് നാഷണൽ മാസ്റ്റർ ട്രെയിനർ എസ്. ജയകുമാർ നടത്തി. ഇതോടൊപ്പം അസോസിയേഷൻ അംഗങ്ങളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ യോഗത്തിൽ അനുമോദിച്ചു. അസോസിയേഷൻ പ്രസിഡന്റ് വി. സന്തോഷ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ വാർഡ് കൗൺസിലർ രമ വിജയൻ, അസോസിയേഷൻ ഭാരവാഹികൾ പ്രസംഗിച്ചു .