പഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗങ്ങൾക്കുള്ള ഇൻഷുറൻസ് കാർഡ് വിതരണം ചെയ്തു.
തിരുമാറാടി : പഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗങ്ങൾക്കുള്ള ഇൻഷുറൻസ് കാർഡ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യാമോൾ പ്രകാശ് ഇൻഷുറൻസ് കാർഡുകളുടെ വിതരണം ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് അംഗം സി.വി. ജോയിയുടെ അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് സെക്രട്ടറി എസ്. സാബുരാജ്, സിഡിഎസ് ചെയർപേഴ്സൺ തങ്ക ശശി, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺമാരായ എ.എ.സുരേഷ്, വർണ്ണ രാജേന്ദ്രൻ, വിഇഒ മാരായ ആർ.പ്രിയരഞ്ജൻ, വിനയ ഷേണായി, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീകല ബിനോയ് എന്നിവർ സന്നിഹിതരായിരുന്നു.
ഫോട്ടോ : ഹരിതകർമ്മ സേനാംഗങ്ങൾക്കുള്ള ഇൻഷുറൻസ് കാർഡ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യാമോൾ പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു.