വി.മാർത്തോമ്മ ശ്ലീഹായുടെ ദുഃഖ്റോനോ പെരുന്നാളിന് കൊടിയേറി
പിറവം : മുളന്തുരുത്തി, മാർത്തോമൻ പള്ളിയിൽ വി.മാർത്തോമ്മ ശ്ലീഹായുടെ ദുഃഖ്റോനോ പെരുന്നാളിൻ്റെയും ദേവാലയത്തിൻ്റെ ശിലാസ്ഥാപന പെരുന്നാളിൻ്റെയും കൊടിയേറി. സഹവികാരി ഫാ.ജോബിൻസ് ജോയി കൊടി ഉയർത്തി.വികാരി ഫാ. ജെയിസ് വർഗീസ്, ട്രസ്റ്റിമാരായ ജേക്കബ് വർഗീസ് താഴൂരത്ത്, വിപിൻ ജോർജ് മേമ്മുറിയിൽ തുടങ്ങിയവർ സംസാരിച്ചു.
ഇടവക മെത്രാപ്പോലീത്ത ഡോ.യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലിത്ത സന്ധ്യാനമസ്ക്കാരത്തിന് നേത്യത്വം നൽകി. ഇന്ന് നടക്കുന്ന വി. കുർബ്ബാനക്ക് ഡോ.യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത പ്രധാന കാർമ്മികത്വം വഹിക്കും. തുടർന്ന് മദ്ധ്യസ്ഥപ്രാർത്ഥന, ദശാംശ സമർപ്പണം പ്രദക്ഷിണം. ആശീർവാദം, നേർച്ച. കൊടിയിറക്ക്.