ഞാറ്റുവേല കൃഷി ആരംഭിച്ചു.
പിറവം : എടക്കാട്ടുവയൽ ആശാൻ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ ഞാറ്റുവേല കൃഷി ആരംഭിച്ചു. ഓണത്തിന് വിളവെടുപ്പ് നടത്തി പച്ചക്കറികൾ ലഭ്യമാകുന്ന തരത്തിലാണ് കൃഷി ആരംഭിച്ചത്. വായനശാലയുടെ ഉടമസ്ഥതയിൽ ഉള്ള സ്ഥലത്താണ് അംഗങ്ങൾ കൃഷി തുടങ്ങിയത്. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എം.ആർ. മുരളീധരൻ പച്ചക്കറി തൈ നട്ട് ഉദ്‌ഘാടനം നടത്തി. വാർഡ് മെമ്പർ സി.എ. ബാലു അധ്യക്ഷത വഹിച്ചു. പഞ്ചയാത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ജെസ്സി പീറ്റർ, വയലാശാല പ്രസിഡണ്ട് പി.എസ്. ജനാർദ്ദനൻ , സെക്രട്ടറി രതീഷ് തങ്കപ്പൻ, വി.കെ. കൃഷ്ണൻ കുട്ടി, വത്സല രാമകൃഷ്‌ണൻ എന്നിവർ സംബന്ധിച്ചു.