Back To Top

June 30, 2024

വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഒന്നാം വർഷ യു ജി പ്രോഗ്രാമുകൾ ജൂലൈ ഒന്നിന് ആരംഭിക്കും.

ഇലഞ്ഞി: വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഒന്നാം വർഷ യു ജി പ്രോഗ്രാമുകൾ ജൂലൈ ഒന്നിന് ആരംഭിക്കും. എറണാകുളം സിറ്റി പോലീസ് അസിസ്റ്റൻറ് കമ്മീഷണർ പി.രാജ് കുമാർ ഉദ്ഘാടനം ചെയ്യും.

വിസാറ്റ് ഗ്രൂപ്പ് ചെയർമാൻ രാജു കുര്യൻ അധ്യക്ഷത വഹിക്കും. ഇലഞ്ഞി ഫൊറോന പള്ളി വികാരി ഫാ. ജോസഫ് ഇടത്തുപറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തും. കഴിഞ്ഞ വർഷത്തെ പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് സെന്റ് ഫിലോമിനാസ് സ്കൂൾ പ്രിൻസിപ്പൽ ഫാ.ഡോ.ജോൺ എരണ്യകുളത്തിൽ അവാർഡുകൾ വിതരണം ചെയ്യും.

ജൂലൈ രണ്ടിന് സംഘടിപ്പിക്കുന്ന പ്രാരംഭ പരിശീലന പരിപാടിയിൽ റവ. ഫാ. സോജി ചക്കാലക്കൽ, പ്രൊഫ.ഇ.വി.മനോജ്, ഡോ.വി.ജെ.ജോസഫ്, കോളേജ് പ്രിൻസിപ്പൽ ഡോ.രാജു മാവുങ്കൽ തുടങ്ങിയവർ ക്ലാസുകൾ നയിക്കും

Prev Post

മുത്തോലപുരത്തെ അലുമിനിയം കമ്പനിയുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി  

Next Post

ഹരികേരളം മിഷന്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ നടത്തിയ ഗ്രേഡിങ്ങിന്റെ അടിസ്ഥാനത്തിൽ 12 സ്ഥാപനങ്ങളെ ഹരിത…

post-bars