മുളന്തുരുത്തി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആലോപ്പതി ആയുർവേദ ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തി.
പിറവം : മുളന്തുരുത്തി സാമൂഹ്യരോഗ്യകേന്ദ്രം, , ഗവ ആയുർവേദ ഡിസ്‌പെൻസറി തുരുത്തിക്കര, ഗവ ഹോമിയോ ഡിസ്‌പെൻസറി എന്നിവയുടെ ആഭിമുഖ്യത്തിൽ ആലോപ്പതി, ആയുർവേദ ,ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തി. മഴക്കാല രോഗ പകർച്ച വ്യാധി പ്രതിരോധത്തിന് ആയി നടന്ന ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് രതീഷ് കെ ദിവാകരൻ, ബ്ലോക്ക് മെമ്പർ ജൈനി രാജു, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ലതിക അനിൽ, ജോർജ് മാണി,ബിനി ഷാജി, മെമ്പർമാരായ വിശ്വംഭരൻപി എ ,ജെറിൻ ടി ഏലിയാസ്, ജോയൽ കെ ജോയി, മഞ്ജു കൃഷ്ണൻ കുട്ടി, റീന റെജി, ഷിനി സജി എന്നിവർ സംസാരിച്ചു. പകർച്ച വ്യാധി പ്രതിരോധത്തെ കുറിച്ച് തുരുത്തിക്കര ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ. ദിജി ടി ഡി ക്ലാസ്സ് എടുത്തു. ഡോ ജെസ്സി ഉതുപ്പ്,, ഡോ നിവേദ്യ പി എ, ഡോ ജീമോൾ ജോർജ്, ഡോ .തുഷാര ഷിഫിലാവോ, ഡോ ജിസ്‌മോൾ ജി എന്നിവർ ക്യാമ്പ് നു നേതൃത്വം നൽകി.