ക്ഷേത്രത്തിൽ നടന്ന മോഷണത്തിന്റെ തെളിവുകൾ ശേഖരിക്കുന്നതിനായി വിരലടയാട വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി.
കൂത്താട്ടുകുളം : ക്ഷേത്രത്തിൽ നടന്ന മോഷണത്തിന്റെ തെളിവുകൾ ശേഖരിക്കുന്നതിനായി വിരലടയാട വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി.
കുത്താട്ടുകുളം മംഗലത്തുതാഴം ഗുരുദേവ ക്ഷേത്രത്തിലും
സമീപത്തെ വീട്ടിലും നടന്ന മോഷണങ്ങൾ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് ഒപ്പം വിരലാടയാളവിദഗ്ധരും ഡോഗ് സ്ക്വാഡും എത്തിയത്.
ചൊവ്വാഴ്ച രാത്രി 12 ആണ് മോഷണം നടന്നത്. ഗുരുദേവ ക്ഷേത്രത്തിനു മുന്നിലെ ഭണ്ഡാരം തകർത്താണ് മോഷണം നടന്നിരിക്കുന്നത്. 2 പേർ ചേർന്ന് ഭണ്ഡാരം തകർക്കുന്നത് ക്ഷേത്രത്തിലെ സിസിടിവി ലഭിച്ചിരുന്നു.
ക്ഷേത്രത്തിനു സമീപത്തെ വലിയപ്ലാക്കിൽ വി.പി. ശരത്കുമാറിൻ്റെ വീട്ടിലും മോഷണ ശ്രമമുണ്ടായി. ഇവിടെയും പോലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
ക്ഷേത്രത്തിന്റെ ഭണ്ഡാരത്തിനു സമീപത്തു നിന്നും മണം പിടിച്ച പോലീസ് നായ മോഷ്ടാക്കൾ സഞ്ചരിച്ച വഴികളിലൂടെ സമീപത്തെ വീട്ടിലും ഇട റോഡുകളിലും പരിശോധന നടത്തി. ഭണ്ഡാരത്തിൽ നിന്നും വിരൽ അടയാള വിദഗ്ധർ മോഷ്ടാക്കളുടേത് എന്ന് കരുതുന്ന വിരൽ അടയാളങ്ങളും ശേഖരിച്ചു.
പുത്തൻകുരിശ് ഡിവൈഎസ്പി – വി.എ.നിഷാദ് മോന്റെ നിർദ്ദേശപ്രകാരം
കൂത്താട്ടുകുളം സ്റ്റേഷൻ ഇൻസ്പെക്ടർ വിൻസെന്റ് ജോസഫിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ കെ.പി.സജീവ് രാജു പോൾ, സീനിയർ പോലീസ് ഓഫീസർമാരായ പി.കെ.മനോജ്,
ആർ രേജീഷ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.
ഫോട്ടോ : മോഷണം നടന്ന കുത്താട്ടുകുളത്തെ ഗുരുദേവ ക്ഷേത്രത്തിൽ നിന്നും പോലീസും വിരൽ അടയാള വിദഗ്ധരും തെളിവുകൾ ശേഖരിക്കുന്നു.