ഇന്റേൺഷിപ്പിന് അവസരം
പിറവം : പിറവം നഗരസഭ – കുടുംബശ്രീ – ദേശീയ നഗര ഉപജീവന മിഷൻ പദ്ധതിയിലൂടെ നഗരസഭ തലത്തിൽ നടപ്പിലാക്കുന്ന ഇന്റേൺഷിപ്പിന് അവസരം. 2 മാസമാണ് കാലാവധി
പ്രതിമാസം 8000/- രൂപ സ്റ്റൈപൻ്റായി ലഭിക്കും
യോഗ്യത: MSW, MA Economics, MA Sociology എന്നീ കോഴ്സ് ചെയ്യുന്നവരോ പൂർത്തീകരിച്ചവരോ ആയിരിക്കണം. പഠനം പൂർത്തീകരിച്ച് 3 വർഷം കഴിഞ്ഞവർക്ക് യോഗ്യത ഉണ്ടായിരിക്കുന്നതല്ല. അപേക്ഷകർ http://www.internship.aicte-india.org എന്ന പോർട്ടൽ വഴി ഓൺലൈനായി 04/07/2024 ന് മുൻപായി അപേക്ഷിക്കാവുന്നതാണ്. വിശദ വിവരങ്ങൾക്ക് പിറവം നഗരസഭയിലെ കുടുംബശ്രീ ഓഫീസുമായി ബന്ധപ്പെടുക ഫോൺ : 8086368867 .