മഴ എത്തിയപ്പോഴേക്കും പോലീസ് ഉദ്യോഗസ്ഥർക്ക് മഴക്കോട്ടുകളും എത്തി.
കൂത്താട്ടുകുളം : മഴ എത്തിയപ്പോഴേക്കും പോലീസ് ഉദ്യോഗസ്ഥർക്ക് മഴക്കോട്ടുകളും എത്തി. ദുബായി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോട്ടൽ പ്രോപ്പർട്ടി മാനേജ്മെന്റ് കമ്പനി. ഇൻഫിനിറ്റി ഗ്രൂപ്പും കൂത്താട്ടുകുളം നെറ്റ് ലിങ്ക് പ്രൈവറ്റ് ലിമിറ്റഡുമാണ് പോലീസ് ഉദ്യോഗസ്ഥർക്കായി മഴക്കോട്ടുകൾ നൽകിയത്.
ഇൻഫിനിറ്റി ഗ്രൂപ്പ് നൽകിയ മഴക്കോട്ടുകൾ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ എൻ.എസ്. അനീഷിന്റെ പിതാവ് ശ്രീധരൻ നെടുമഞ്ചേരിയും നെറ്റ് ലിങ്ക് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ കോട്ടുകൾ നെറ്റ് ലിങ്ക് മാനേജിങ് ഡയറക്ടർ സിൽവേസ്റ്റർ ജോസഫ്, ഫിനാൻസ് ഡയറക്ടർ പോൾ സ്കറിയ എന്നിവരും
സ്റ്റേഷൻ ഇൻസ്പെക്ടർ വിൻസന്റ് ജോസഫിന് കൈമാറി.
ഇരു കമ്പനികളും ചേർന്ന് 50 കോട്ടുകളാണ് ഉദ്യോഗസ്ഥർക്കായി നൽകിയത്. മഴക്കാലങ്ങളിൽ ട്രാഫിക് നിയന്ത്രണങ്ങൾക്കായി നിരത്തുകളിൽ ഇറങ്ങുന്ന ഉദ്യോഗസ്ഥർക്കും ഇരുചക്ര വാഹനങ്ങളിൽ പെട്രോളിൽ നടത്തുന്ന ഉദ്യോഗസ്ഥർക്കും കോട്ടുകൾ ഏറെ സഹായകരമാകും.
എസ് ഐ മാരായ പി.ശിവപ്രസാദ്, പി.വി. ശാന്തകുമാർ, ജോജി സെബാസ്റ്റ്യൻ, എ എസ് ഐ വിനു എസ് നായർ, പി ആർ ഒ – അനിൽ കുര്യാക്കോസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ, പി.കെ. മനോജ്, പി.സി.സൂരജ്, ആർ.രേജീഷ്, അബ്ദുൽ റസാക്ക്, കെ.സി.ഷിബിൻ, എ.പി.ബിനു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഫോട്ടോ : ഇൻഫിനിറ്റി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ മഴക്കോട്ട്
കൂത്താട്ടുകുളം സ്റ്റേഷൻ ഇൻസ്പെക്ടർ വിൻസന്റ് ജോസഫ് കമ്പനി മാനേജിങ് ഡയറക്ടർ എൻ.എസ്. അനീഷിന്റെ പിതാവ് ശ്രീധരൻ നെടുമഞ്ചേരിയിൽ നിന്നും ഏറ്റുവാങ്ങുന്നു.