അപേക്ഷ ക്ഷണിച്ചു .
പിറവം : പാമ്പാക്കുട ബ്ലോക്ക് മോഡൽ അഗ്രോ സർവ്വീസ് സെന്ററിലേക്ക് ( ഗ്രീൻ ആർമി ) വിവിധ ജോലികൾ ചെയ്യുന്നതിന് 50 വയസ്സിൽ താഴെ പ്രായമുള്ള യോഗ്യതയുള്ളവരിൽ നിന്നും പിറവം കൃഷി അസിസ്റ്റന്റ് ഡയറക്ടർ അപേക്ഷകൾ ക്ഷണിക്കുന്നു . വി.എച്.എസ്.സി. അഗ്രികൾച്ചറൽ പാസ്സായവർ, കാർഷിക യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുവാന്,. റിപ്പയർ ചെയ്യുന്നതിനും അറിയാവുന്നവർ, വിവിധ കാർഷിക ജോലി ചെയ്യുന്നതിന് താല്പര്യമുള്ളവർ കാക്കൂരിൽ പ്രവർത്തിക്കുന്ന അഗ്രോ സർവ്വീസ് സെന്ററിൽ ജൂലൈ 5 -നു മുൻപായി അപേക്ഷകൾ നൽകണം. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഗ്രാമ പഞ്ചായത്തുകളിൽ / മുനിസിപ്പാലിറ്റികളിൽ താമസിക്കുന്നവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9447820532 .