റോഡ് നന്നാക്കാത്തതിൽ ചെളി നിറഞ്ഞ റോഡിൽ ശയനപ്രദക്ഷിണം നടത്തി പ്രതിഷേധം.
പിറവം: വർഷങ്ങളായി തകർന്ന് കിടക്കുന്ന പിറവം നഗരസഭയുടെ കീഴിലെ 25-ാം ഡിവിഷനിലെ കുര്യാനിപ്പടി – മനയ്ക്കപ്പടി റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് പ്രദേശവാസിയും മുൻ ഐ.എൻ.ടി.യു സി ബ്ലോക്ക് സെക്രട്ടറിയുമായ ശ്രീജിത്ത് പാഴൂർ റോഡിൽ ശയനപ്രദക്ഷിണം നടത്തി പ്രതിഷേധിച്ചു. .കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് വർഷങ്ങളായുള്ള പ്രദേശവാസികളുടെ ആവശ്യം അംഗീകരിച്ച് റോഡ് നിർമ്മിച്ചത് .എന്നാൽ തുടർന്നു നാളിതുവരെയായിട്ടും ചെറുവിരൽ അനക്കിയില്ല .വർഷകാലം തുടങ്ങിയതോടെ റോഡിൽ കാൽനട പോലും ദുഷ്ക്കരമായി. .പലയിടത്തും ചെളിയോട് ചേർന്ന വെള്ളക്കെട്ടുകളും രൂപപ്പെട്ടു.രണ്ട് മാസങ്ങൾക്ക് മുൻപ് ഇത് സംബന്ധിച്ച നിവേദനം വാർഡ് കോൺഗ്രസ് കമ്മറ്റി എം.എൽ.എ അനൂപ് ജേക്കബിനും നൽകിയിരുന്നു. .അനുഭാവപൂർണമായ നടപടി ഉണ്ടാകുമെന്ന് എം.എൽ.എ ഉറപ്പു നൽകിയെങ്കിലും സർക്കാർ നടപടി എന്താകുമെന്ന് ഒരു ഉറപ്പുമില്ല അവസ്ഥയിലാണ്. .വെള്ളക്കെട്ട് നീക്കി റോഡ് തല്ക്കാലം ഗതാഗത യോഗ്യമാക്കുകയും വർഷകാലത്തിനു ശേഷം ടാറിങ്ങ് നടപടികൾ ആരംഭിക്കുകയും വേണമെന്നാവശ്യപ്പെട്ടാണ് ശ്രീജിത്ത് ശയനപ്രദക്ഷിണം നടത്തിയത് .ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി വർഗീസ് തച്ചിലുകണ്ടം സമരം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് എക്സിക്യുട്ടീവ് അംഗം വിജു മൈലാടിയിൽ ,വിനോദ് ഗായത്രി ,എന്നിവർ പ്രസംഗിച്ചു .