പിറവം നഗരസഭയും സര്‍ക്കാർ ആയുര്‍വേദ ആശുപത്രിയും സംയുക്തമായി അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു
പിറവം : പിറവം നഗരസഭയും സര്‍ക്കാർ ആയുര്‍വേദ ആശുപത്രിയും സംയുക്തമായി അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. പിറവം നഗരസഭ വൈസ് ചെയര്‍മാൻ കെ. പി. സലിം അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്സൺ അഡ്വ. ജൂലി സാബു നിർവ്വഹിച്ചു.
കൗൺസിലർമാരായ ഷൈനി ഏലിയാസ്, ഏലിയാമ്മ ഫിലിപ്പ്, അഡ്വ. ബിമല്‍ ചന്ദ്രന്‍, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സലിം. പി. ആർ., രാജു പാണാലിക്കല്‍, എന്നിവര്‍ സംസാരിച്ചു. യോഗസ്മിതം 2023-24 പദ്ധതിയിൽ പരിശീലനം നേടിയവരുടെ യോഗ ഡാൻസ് മുഖ്യ ആകർഷണമായി. യോഗ ഇൻസ്ട്രക്ടർ ഡോ. നിളാ കൃഷ്‌ണന്റെ നേതൃത്വത്തിൽ നടത്തിയ യോഗ ഡെമോൺസ്‌ട്രേഷനിൽ നഗരസഭയുടെ പേര് മുദ്രണം ചെയ്ത ജേഴ്സി അണിഞ്ഞു കൗൺസിലർമാർ പങ്കെടുത്തു . യോഗാസ്മിതം 2023-24 പദ്ധതിയിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകളും, യോഗ കൈപ്പുസ്തകവും വിതരണം ചെയ്തു. ഡോ. നിളാ കൃഷ്‌ണൻ യോഗത്തിനു നന്ദി പറഞ്ഞു. മുന്‍സിപ്പൽ കാര്യാലയം, പാലച്ചുവട് ഗവ. ആയുര്‍വേദ ആശുപത്രി, കോട്ടപ്പുറം അനക്സ് കെട്ടിടം എന്നിവടങ്ങളിലാണ് മുന്‍സിപ്പാലിറ്റി സംഘടിപ്പിക്കുന്ന വനിതകൾക്കുള്ള യോഗ പരിശീലനപരിപാടി ആരംഭിക്കുന്നത്. 2024-25 വർഷത്തെ പരിശീലന പരിപാടിയില്‍ പങ്കെടുക്കുവാൻ താല്‍പ്പര്യമുള്ളവർ കൌണ്‍സിലര്‍മാർ മുഖേന പാലച്ചുവട് സര്‍ക്കാർ ആയുര്‍വേദ ആശുപത്രിയിൽ പേര് രജിസ്റ്റർ ചെയ്യണം.