Back To Top

June 21, 2024

ഐംസ് വെള്ളൂരില്‍ സ്ഥാപിക്കണമെന്നാവശ്യം; ജനകീയ ജാഗ്രതാ സമിതി ദീപം തെളിയിക്കലും മൗന പ്രാര്‍ത്ഥനയും നടത്തി

പെരുവ: കേരളത്തിനായി വാഗ്ദാനം ചെയ്‌ത ഐംസ് മധ്യ കേരളത്തില്‍ സ്ഥിതി ചെയ്യുന്ന വെള്ളൂരില്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ദീപം തെളിയിക്കലും മൗന പ്രാർത്ഥനയും നടത്തി.യിംസ് വെള്ളൂരില്‍ സ്ഥാപിക്കണമെന്നാവശ്യം; ജനകീയ ജാഗ്രതാ സമിതി ദീപം തെളിയിക്കലും മൗന പ്രാര്‍ത്ഥനയും നടത്തി സംസ്ഥാനത്തിൻ്റെ സമഗ്ര വികസനത്തിനായി ഉപയോഗപ്പെടുത്തുവാൻ ഉചിതമായ നടപടികള്‍ സ്വീകരിക്കാൻ ഉത്തരവാദിത്തപ്പെട്ട ഭരണാധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുവാൻ വേണ്ടി ജനകീയ ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ വെള്ളൂർ കെ. പി.പി.എല്ലിന് സമീപം പോലീസ് സ്റ്റേഷൻ ജംഗ്ഷനിലാണ് ദീപം തെളിയിച്ചത്.

 

കേരളത്തിൻ്റെ ഏതാണ്ട് മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന വെള്ളൂർ സംസ്ഥാനമൊട്ടാകെയുള്ള ആളുകള്‍ക്ക് എത്തിചേരാവുന്ന വിധത്തില്‍ റോഡ് – റെയില്‍ ജല – വ്യോമ ഗതാഗത ശൃംഖലയുമായി ബന്ധപ്പെട്ട പ്രദേശമാണ്.

 

അടിസ്ഥാന സൗകര്യങ്ങളായ ജലവിതരണത്തിനും വൈദ്യുതി ലഭ്യതയ്ക്കും മികച്ച സംവിധാനങ്ങള്‍ ലഭ്യമായ മേഖലയാണ്. അതോടൊപ്പം വൈക്കം പിറവം കടുത്തുരുത്തി എന്നീ മൂന്ന് മണ്ഡലങ്ങളുടെ വികസനത്തിനും കാരണമാകുകയും ചെയ്യും.

 

എയിംസിന് വേണ്ടിയുള്ള സ്ഥലം ഏറ്റെടുപ്പ് ഒഴിവാക്കി സാമ്ബത്തിക ബാധ്യതയില്ലാതെ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ലഭ്യമാക്കാം എന്നത് ശ്രദ്ധേയമാണ്

 

ദീപകാഴ്ചയും മൗന പ്രാർത്ഥനയും മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.കെ. വാസുദേവൻ നായർ ദീപം തെളിയിച്ച്‌ കെ.പി. ജോസഫിൻ കൈമാറി.

 

വെള്ളൂർ ഗ്രാമപഞ്ചായത്തംഗം കുര്യാക്കോസ് തോട്ടത്തില്‍, റസിഡൻ്റ് അസോസിയേഷൻ പ്രസിഡൻറുമാരായ റോബർട്ട് തോട്ടുപുറം, ടി.എ. ജയകുമാർ, എസ്.എൻ.ഡി.പി.കരിക്കോട് ശാഖ പ്രസിഡൻറ് എ. പുഷകരൻ അരീക്കരയില്‍, സെക്രട്ടറി കെ.കെ. മോഹനൻ,എൻ.എസ്.എസ്. കരിക്കോട് കരയോഗം പ്രസിഡൻറ് ഡോ. ശിവദാസ്, ഫാ.ജോയി ആനക്കുഴി, തോമസ് മുറംതുക്കില്‍ തുടങ്ങിയവർ പങ്കെടുത്തു. കോർഡിനേറ്റർ രാജു തെക്കേക്കാല നേതൃത്വം നല്‍കി.

Prev Post

കളമ്പൂർ ഗവ.യു.പി സ്കൂളിൽ വായനാദിനവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടത്തി.

Next Post

പിറവം നഗരസഭയും സര്‍ക്കാർ ആയുര്‍വേദ ആശുപത്രിയും സംയുക്തമായി അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

post-bars