Back To Top

June 20, 2024

മാർക്കറ്റ് റോഡിൽ കൃഷിഭവനു സമീപം വെള്ളക്കെട്ട് രൂക്ഷമാകുന്നു

കൂത്താട്ടുകുളം : മാർക്കറ്റ് റോഡിൽ കൃഷിഭവനു സമീപം വെള്ളക്കെട്ട് രൂക്ഷമാകുന്നു. മഴ ആരംഭിച്ചതോടെ റോഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം ഓടയിലൂടെ ഒഴുകി നീങ്ങാത്തതാണ്

വെള്ളക്കെട്ടിന് കാരണമാകുന്നത്. 5 മിനിറ്റ് നേരം തുടർച്ചയായി മഴപെയ്താൽ ഈ ഭാഗം പൂർണമായും വെള്ളത്തിനടിയിലാകുന്ന അവസ്ഥയാണ് ഉള്ളത്. ഇതോടെ ഇതുവഴിയുള്ള യാത്ര വളരെയധികം ദുഷ്കരമാണ്. വെള്ളക്കെട്ട് മൂലം ഏറെ പ്രയാസപ്പെടുന്നത് കാൽനടയാത്രക്കാരും ഈ പ്രദേശത്തെ വ്യാപാരികളും ആണ്. വെള്ളം ക്രമാതീതമായി വർദ്ധിക്കുന്നതോടെ വാഹനങ്ങൾ കടന്നു പോകുമ്പോൾ റോഡിലെ വെള്ളം സമീപത്ത് കടകളിലേക്കും കാൽനടയാത്രക്കാരുടെ അദ്ദേഹത്തെക്കും തെറിക്കുന്ന സ്ഥിതിയാണ് ഉള്ളത്. ശക്തമായ മഴ ആരംഭിക്കുന്നതിനു മുൻപ് തന്നെ റോഡിൽ തുടർച്ചയായി വെള്ളക്കെട്ട് രൂപപ്പെട്ടതിൽ വ്യാപാരികളുടെ ഭാഗത്തുനിന്നും വലിയ ആക്ഷേപം ഉയരുന്നുണ്ട്.

 

ഫോട്ടോ : കൂത്താട്ടുകുളം മാർക്കറ്റ് റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ട്.

Prev Post

വടകര ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ മെറിറ്റ് ദിന ആഘോഷങ്ങൾ നടന്നു

Next Post

മലങ്കര ഓർത്തഡോക്‌സ് സിറിയൻ ചർച്ച് മെഡിക്കൽ മിഷൻ സ്ഥാപക സെക്രട്ടറിയും കോലഞ്ചേരിയുടെ സമഗ്ര…

post-bars