യൂത്ത് കോൺഗ്രസ് ക്രിസ്തുരാജ പ്രയർ സെന്ററിലെ സുഹൃത്തുക്കളോടൊപ്പം രാഹുൽ ഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചു
പിറവം : യൂത്ത് കോൺഗ്രസ് പിറവം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിറവം ക്രിസ്തുരാജ പ്രയർ സെന്ററിലെ സുഹൃത്തുക്കളോടൊപ്പം കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചു. യൂത്ത് കോൺഗ്രസ് പിറവം അസംബ്ലി പ്രസിഡന്റ് ജിത്തു പ്രദീപിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എല്ലാവരും ഒത്തൊരുമിച്ച് മധുരം പങ്കുവയ്ക്കുകയും ഉച്ച ഭക്ഷണത്തിൽ പങ്കെടുക്കുകയും ചെയ്തു. ഒ.ഐ.സി.സി ന്യൂയോർക്ക് സ്റ്റേറ്റ് പ്രസിഡന്റ്, ഫോക്കാന ചാരിറ്റി വിഭാഗം വേൾഡ് ചെയർമാൻ ജോയി ഇട്ടൻ മുഖ്യാതിഥിയായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി കോടിയാട്ട് , പാമ്പാക്കുട സഹകരണ ബാങ്ക് പ്രസിഡന്റ് ജേക്കബ് മംഗലത്ത്, പിറവം മുൻ മുൻസിപ്പാലിറ്റി ചെയർമാൻ സാബു കെ ജേക്കബ്, പാമ്പാക്കുട മുൻ പഞ്ചായത്ത് പ്രസിഡന്റ് ഡോ.എബി എൻ ഏലിയാസ് , ജില്ലാ പഞ്ചായത്ത് മെമ്പർ എൽദോ ടോം പോൾ , രാജു കോൽപ്പാറ, ശ്രീകാന്ത്, ശ്യാമള പ്രസാദ് എന്നിവർ പങ്കെടുത്തു.