Back To Top

June 16, 2024

ടി എം ജേക്കബ് എക്സലൻസ് എം എൽ എ അവാർഡ്. ഒരു പതിറ്റാണ്ടിന്റെ നിറവിൽ.

 

 

പിറവം: കേരള നിയമ സഭയിലെ മികച്ച വാഗ്മിയും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന യശ്ശ:ശരീരനായ മുൻ മന്ത്രി

ടി.എം ജേക്കബ്ബിന്റെ പേരിൽ ടി.എം ജേക്കബ് ചാരിറ്റബിൾ എക്സലൻസ് അവാർഡ് സൊസൈറ്റി ഏർപ്പെടുത്തിയിരിക്കുന്ന

എക്സലൻസ് എം.എൽ.എ അവാർഡ് ഒരു പതിറ്റാണ്ടിന്റെ നിറവിൽ. പിറവം നിയോജ മണ്ഡലത്തിലെ വിവിധ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിൽ നിന്നും 10.12 ക്ലാസുകളിലെ എ പ്ലസ്, എ വൺ നേടിയ വിദ്യാര്‍ത്ഥികളും സര്‍വ്വകലാശാലകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കും ഉള്‍പ്പെടെ 968 വിദ്യാര്‍ത്ഥികള്‍ക്കാണ് “ടി.എം ജേക്കബ്‌ എക്സലന്‍സ് – എം.എല്‍.എ അവാർഡ് നൽകി ആദരിച്ചത്.

12 വർഷം മുമ്പ് ആരംഭിച്ച ഈ പദ്ധതിയിൽ ഇതുവരെ ആയിരക്കണക്കിന് കുട്ടികളാണ് നിറഞ്ഞ സദസിൽ നിന്നും ആദരവ് ഏറ്റുവാങ്ങിയത്.

പിറവം മാം ഓഡിറ്റോറിയത്തിൽ വൻ ജനപങ്കാളിത്തത്തോടെയാണ് ഈ വർഷത്തെ എക്സലൻസ് അവാർഡ് ദാനം നടന്നത്. അനൂപ് ജേക്കബ് എം.എൽ.എ അവാർഡ് നൽകി ആദരിച്ചു.

പിറവം നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ.ജൂലി സാബു അദ്ധ്യക്ഷത വഹിച്ചു. വി.ജെ പൗലോസ്, കെ.പി സലീം, സുനില്‍ ഇടപ്പലക്കാട്ട്, കെ.ആര്‍ ജയകുമാര്‍, രാജു പാണാലിക്കല്‍, അഡ്വ. ഷീന്‍ ജോസ്, വില്‍സണ്‍ കെ.ജോണ്‍, വത്സല വര്‍ഗീസ്‌, തോമസ്‌ മല്ലിപ്പുറം, അന്നമ്മ ടോമി, ജില്‍സ് പെരിയപ്പുറം, ജോജി മോൻ ചാരുപ്ലാവിൽ, പ്രശാന്ത് മമ്പുറത്ത്‌,ആർ.പ്രശാന്ത്, രമാ വിജയൻ, ബബിത ശ്രീജി, സിനി ജോയി, മോളി ബെന്നി, പ്രദീപ്‌ കുമാര്‍, തമ്പി ഇലവും പറമ്പില്‍, അബ്ദുള്‍ കരീം, ജോഷി കെ.പോള്‍, അരുണ്‍ കല്ലറയ്ക്കല്‍, തോമസ്‌ തേക്കും മൂട്ടില്‍, എം.എ ഷാജി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Prev Post

ഇലഞ്ഞി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി

Next Post

പെൻഷനേഴ്‌സ് യൂണിയൻ നവാഗതർക്ക് സ്വീകരണവും അംഗത്വ വിതരണവും നടത്തി.

post-bars