ഇലഞ്ഞി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി
ഇലഞ്ഞി : ഇലഞ്ഞി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. സർക്കാർ ആശുപത്രിയോട് എൽഡിഎഫ് സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് വർണ്ണ നടന്നത്.
പ്രതിഷേധ ധർണ എ ഐ സി സി അംഗവും വീക്ഷണം ഡയറക്ടറുമായ ജയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിജുമോൻ പുല്ലംപറയിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പിസി ജോസ് മുഖ്യപ്രഭാഷണം നടത്തി.
ഇലഞ്ഞിയിൽ ആവശ്യ മരുന്നുകളുടെ അപര്യാപ്തതയും, മൂന്ന് മാസമായി മരുന്നുകൾ ഇല്ലാതായിട്ടും സർക്കാർ മരുന്നുകൾ എത്തിക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളി ആണെന്നു ചൂണ്ടിക്കാണിച്ചാണ് ധർമ്മസമരം നടന്നത്
ജയ്സൺ ജോസഫ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.ജി.ഷിബു, ബ്ലോക്ക് സെക്രട്ടറിമാരായ ടിജി കുട്ടപ്പൻ, ഷെറി പോൾ, വിജി ജോസഫ്, പി.എം.ചാക്കപ്പൻ, ഇലഞ്ഞി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ഷേർളി ജോയി, ജിനി ജിജോയ് കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബേബിച്ചൻ മൂലയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഫോട്ടോ : ഇലഞ്ഞി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ എ ഐ സി സി അംഗവും വീക്ഷണം ഡയറക്ടറുമായ ജയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു .