മേരിഗിരി സിഎംഐ പബ്ലിക് സ്കൂളിൽ മെറിറ്റ് ഡേ ആഘോഷം നടന്നു.
കൂത്താട്ടുകുളം : മേരിഗിരി സിഎംഐ പബ്ലിക് സ്കൂളിൽ മെറിറ്റ് ഡേ ആഘോഷം നടന്നു. മെറിറ്റ് ഡേ 2024 ന്റെ ഉദ്ഘാടനം സി.എം. ഐ കോട്ടയം പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ
ഡോ. ഫാ.എബ്രഹാം വെട്ടിയാങ്കൽ സി.എം ഐ. നിർവഹിച്ചു.
ക്യാമ്പസ് മാനേജർ ഫാ.ജോസ് പാറേക്കാട്ട് സി.എം.ഐ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാ.മാത്യു കരീത്തറ സി.എം.ഐ, വൈസ് പ്രിൻസിപ്പൽ ഫാ.അലക്സ് മുരിങ്ങയിൽ, പ്രധാന അധ്യാപിക ബി. രാജിമോൾ, പി.ടി.എ പ്രസിഡന്റ് ഡോ.എസ്. മധുകുമാർ, പി.ടി.എ വൈസ് പ്രസിഡന്റ് ഡോ.നീതു തുടങ്ങിയവർ പങ്കെടുത്തു.
സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ പുരസ്കാരം നൽകി ആദരിച്ചു.
ഫോട്ടോ : മേരിഗിരി സ്കൂളിൽ നടന്ന മെറിറ്റ് ഡേ ആഘോഷം സി.എം.ഐ കോട്ടയം പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ ഡോ.ഫാ.എബ്രഹാം വെട്ടിയാങ്കൽ സി.എം ഐ. ഉദ്ഘാടനം ചെയ്യുന്നു.