രക്തദാന ക്യാമ്പ് നടന്നു.
കൂത്താട്ടുകുളം : ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ തൊടുപുഴ ഐഎംഎ ബ്ലഡ് ബാങ്കിന്റെയും ഇൻഫന്റ് ജീസസ് സ്കൂൾ ജൂനിയർ റെഡ് ക്രോസ്, ഗൈഡ് യൂണിറ്റുകളുടെയും നേതൃത്വത്തിൽ ലോക രക്തദാന ദിനത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പ് നടന്നു.
കൂത്താട്ടുകുളം ഹോളി ഫാമിലി പള്ളി അസിസ്റ്റൻറ് വികാരി ഫാ.ജോസഫ് അട്ടങ്ങാട്ടിൽ രക്തദാന ക്യാമ്പ് രക്തം ദാനം ചെയ്തു കൊണ്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ. ലിസ പുത്തൻവീട്, റെഡ്ക്രോസ്സ് മുവാറ്റുപുഴ താലൂക്ക് വൈസ് ചെയർമാനും ജൂനിയർ യൂത്ത് റെഡ്ക്രോസ്സ് താലൂക്ക് കോർഡിനേറ്ററുമായ എൽദോ ബാബു വട്ടകാവൻ, റെഡ്ക്രോസ്സ് മുവാറ്റുപുഴ താലൂക്ക് ബ്രാഞ്ച് ബോർഡ് മെമ്പറും
ബ്ലഡ് ഡോനെഷൻ താലൂക്ക് കോർഡിനേറ്ററുമായ എം.സി. ബിനേഷ്, ബ്ലഡ് ബാങ്ക് ഇൻ ചാർജ് ഡോക്ടർ ജയൻ, അധ്യാപികയും ജെ ആർ സി കൗൺസിലറുമായ കൃപ മരിയ ജോസ്, വിദ്യാർത്ഥികളായ ആഷിൻ ജോസഫ് അനിൽ, നേഹ മോൾ രഞ്ജിത്ത്, ആൽവിന ജിസ്സിൽ, ഉഴവൂർ സെൻറ് സ്റ്റീഫൻ കോളേജിലെ പതിനഞ്ചോളം എൻഎസ്എസ് വിദ്യാർത്ഥികളും ക്യാമ്പിൽ രക്തം ദാനം ചെയ്തുകൊണ്ട് പങ്കെടുത്തു. 50ലേറെ ആളുകൾ രക്തം ദാനം ചെയ്യുന്നതിനായി ക്യാമ്പിൽ എത്തി.
ഫോട്ടോ : കൂത്താട്ടുകുളം ഇൻഫന്റ് ജീസസ് സ്കൂളിൽ നടന്ന സൗജന്യ രക്തദാന ക്യാമ്പ് ഹോളി ഫാമിലി പള്ളി അസിസ്റ്റൻറ് വികാരി ഫാ.ജോസഫ് അട്ടങ്ങാട്ടിൽ രക്തദാന ക്യാമ്പ് രക്തം ദാനം ചെയ്തു കൊണ്ട് ഉദ്ഘാടനം ചെയ്യുന്നു.