കേരള മൺപാത്ര നിർമ്മാണ സമുദായ സഭ – വിദ്യാഭ്യാസ അവാർഡ് ദാനവും , പഠനോപകരണ വിതരണവും നടത്തി.
പിറവം : കേരള മൺപാത്ര നിർമ്മാണ സമുദായ സഭ പിറവം സഭയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ അവാർഡ് ദാനവും , പഠനോപകരണ വിതരണവും ,ജില്ലാ നേതാക്കളെ ആദരിക്കൽ ചടങ്ങും ജില്ലാ പ്രസിഡന്റ് കെ.പി. സുരേഷ് ഉദ്‌ഘാടനം ചെയ്തു. യോഗത്തിൽ ജില്ലാ നേതാക്കളെ ആദരിച്ചു തുടർന്ന് എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കു ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് പി.കെ. ബിനു, ടി.എ. വിജയൻ, ജയന്തി മോഹനൻ, ടി.വി. കുഞ്ഞപ്പൻ, കെ.കെ. സോമൻ എന്നിവർ പ്രസംഗിച്ചു.