Back To Top

June 14, 2024

അനധികൃത മണ്ണെടുപ്പ് , നടപടി എടുക്കണം .

 

 

പിറവം : എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിലെ എടക്കാട്ടുവയൽ പഞ്ചായത്തിലെ പേപ്പതി എഴുപ്പുറം കുരിശിന് സമീപം ഇല്ലിക്കത്തടം മലയിലെ മണ്ണ് അനധികൃതമായി എടുത്തുമാറ്റിയ മണ്ണ് മാഫിയക്കെതിരെയും, ഭൂമാഫിയക്കെതിരെയും അധികാരികൾ നടപടി എടുക്കണമെന്ന് ഹിന്ദു ഐക്യ വേദി ആവശ്യപ്പെട്ടു . കേരളത്തിൽ ലോകസഭാ ഇലക്ഷൻ നടക്കുന്നതിന്റെ മറവിൽ ആരുടെയും ശ്രദ്ധയിൽ പെടാതെ വളരെ ആസൂത്രിതമായിട്ടാണ് 25 കോടിയുടെ മണ്ണ് എടുത്ത് മാറ്റുവാൻ മാഫിയകൾ ശ്രമിച്ചത്. ഏകദേശം 1.5 കോടിയുടെ മണ്ണ് ഇപ്പോൾ തന്നെ നീക്കം ചെയ്തിട്ടുണ്ട് .

ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട അധികാര കേന്ദ്രങ്ങളിൽ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ താത്കാലികമായി പഞ്ചായത്ത് അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ട് . ഇത് സ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കുവാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

അനധികൃതമായി മലയിൽ നിന്ന് എടുത്ത് മാറ്റിയ മണ്ണ് അവിടെ തന്നെ തിരികെ കൊണ്ടുവന്ന് നിരത്തി ഭൂമി പൂർവസ്ഥിയിൽ ആക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പരാതി ജില്ലാ കളക്ടർക്ക് ഹിന്ദു ഐക്യവേദി താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ നൽകിയിട്ടുണ്ട്.

തൃക്കാക്കര കുഴിക്കാട്ട് ഭഗവതി ക്ഷേത്രം ഹാളിൽ നടന്ന താലൂക്ക് സമിതിയോഗത്തിൽ പ്രസിഡന്റ് ശശികുമാർ വിശാഖം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.സി ബാബു, സംഘടനാ സെക്രട്ടറി കെ. എസ് ശിവദാസ്, ജില്ലാ സെക്രട്ടറി എം. എൽ സുരേഷ്, താലൂക്ക് ജനറൽ സെക്രട്ടറി അശോകൻ മരട് എന്നിവർ സംസാരിച്ചു.

 

ചിത്രം : എടക്കാട്ടുവയൽ പഞ്ചായത്തിലെ പേപ്പതി

Prev Post

യോഗാദ്ധ്യാപകനെ ആവശ്യമുണ്ട് .

Next Post

കേരള മൺപാത്ര നിർമ്മാണ സമുദായ സഭ – വിദ്യാഭ്യാസ അവാർഡ് ദാനവും ,…

post-bars