Back To Top

June 13, 2024

യുഡിഎഫ് കൗൺസിലർമാർ ബസ്സുകൾ തടഞ്ഞ് പ്രതിഷേധിച്ചു

കൂത്താട്ടുകുളം : യുഡിഎഫ് കൗൺസിലർമാർ ബസ്സുകൾ തടഞ്ഞ് പ്രതിഷേധിച്ചു. നഗരസഭ കൗൺസിൽ തീരുമാനം നടപ്പാക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ആണ് യുഡിഎഫ് കൗൺസിലർമാർ ബസ്സുകൾ തടഞ്ഞത്. ടൗണിലെ ട്രാഫിക്ക് ഉപദേശക സമതി തീരുമാനം നടപ്പാക്കാതെ സ്വകാര്യ , കെഎസ്ആർടിസി ബസുകൾ ട്രിപ്പ് നടത്തുന്നത് പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട് എന്ന് ചൂണ്ടിക്കാണിച്ച് ഇന്നലത്തെ നഗരസഭ കൗൺസിലിൽ യുഡിഎഫ് കൗൺസിലർ പി.സി.ഭാസ്ക്കരൻ പ്രമേയം അവതരിപ്പിച്ചിരുന്നു.

 

ഇതേ തുടർന്ന് ഇന്നു മുതൽ ട്രാഫിക് നിയമങ്ങൾ പാലിക്കാൻ ആവശ്യമായ നടപടികൾ പോലീസ് അധികാരികളുമായി ബന്ധപ്പെട്ട് സ്വീകരിക്കുമെന്ന് ഉറപ്പ് ഭരണനേതൃത്വം നൽകിയിരുന്നു.

 

ഇന്നും ബസുകൾ നിയമലംഘനം തുടരുന്ന സാഹചര്യത്തിലാണ്

കൗൺസിലർമാർ നിരത്തിൽ ഇറങ്ങിയത്. ബസ്സുകൾ ടൗൺ ചുറ്റിക്കറങ്ങാതെ സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നു എന്ന പരാതിയെ തുടർന്ന് കൗൺസിലർമാരായ

ലിസി ജോസും, ടി.എസ്. സാറയും ബസ്സിൽ യാത്രക്കാരായി എത്തുകയായിരുന്നു. തുടർന്ന് നിർദ്ദേശം ലംഘിച്ച്

സ്റ്റാൻഡിലേക്ക് കയറിയ ബസ് കൗൺസിലർമാരുടെ നേതൃത്വത്തിൽ

തടയുകയായിരുന്നു. പിന്നീട് ടൗൺ ചുറ്റാതെ ബസ്റ്റാൻഡിലേക്ക് നേരിട്ട് പ്രവേശിക്കുന്ന ബസുകൾ തടഞ്ഞ് പ്രതിഷേധിച്ചു. പ്രതിഷേധത്തിന് നഗരസഭ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ , ബോബൻ വർഗീസ്, പി.സി.ഭാസ്ക്കരൻ, സിബി കൊട്ടാരം ,ബേബി കീരാംതടം, സി.എ.തങ്കച്ചൻ, ലിസി ജോസ്, ടി.എസ്.സാറാ, ജിജോ ടി ബേബി എന്നിവർ നേതൃത്വം നൽകി

 

ഫോട്ടോ : ബസ് സ്റ്റാൻഡിലേക്ക് നിർദ്ദേശം ലംഘിച്ച് എത്തിയ ബസ്സുകൾ യുഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ തടയുന്നു.

Prev Post

ഹൈക്കോടതി നിർദ്ദേശപ്രകാരം പഞ്ചായത്തിലെ മണ്ണത്തൂർ കാരക്കാട്ട് മലയിൽ ഡെപ്യൂട്ടി കളക്ടർ സന്ദർശനം നടത്തി.

Next Post

ടി.എം ജേക്കബ് എക്സലൻസ് അവാർഡ് വിതരണം

post-bars