ഹൈക്കോടതി നിർദ്ദേശപ്രകാരം പഞ്ചായത്തിലെ മണ്ണത്തൂർ കാരക്കാട്ട് മലയിൽ ഡെപ്യൂട്ടി കളക്ടർ സന്ദർശനം നടത്തി.
തിരുമാറാടി : ഹൈക്കോടതി നിർദ്ദേശപ്രകാരം പഞ്ചായത്തിലെ മണ്ണത്തൂർ കാരക്കാട്ട് മലയിൽ ഡെപ്യൂട്ടി കളക്ടർ സന്ദർശനം നടത്തി.
കാരക്കാട്ട് മലയിൽ നിന്നും മണ്ണ് നീക്കം ചെയ്യുന്നതിനായി ആർ യു ഹ്യൂമൻ ഫൗണ്ടേഷൻ ഹൈക്കോടതിയിൽ ഫയൽ ചെയ്ത പെറ്റീഷിനെ തുടർന്നു ഹൈക്കോടതി ഉത്തരവുപ്രകാരമാണ്
ഡെപ്യൂട്ടി കളക്ടർ വി.ഇ.അബ്ബാസ് മണ്ണത്തൂർ കാരക്കാട്ട് മലയിൽ പരിശോധനയ്ക്ക് എത്തിയത്. ജില്ല ജിയോളജിസ്റ്റ് മൻജു സി.എസ്.
പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യമോൾ പ്രകാശ്, വൈസ് പ്രസിഡന്റ് എം.എം.ജോർജ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സാജു ജോൺ, അംഗങളായസുനി ജോൺസൺ, സി.വി.ജോയ്, വില്ലേജ് ആഫീസർ രാജേഷ് പിള്ള പഞ്ചായത്ത് സെക്രട്ടറി പി.പി.റെജിമോൻ, അസിസ്റ്റന്റ് സെക്രട്ടറി എസ്. സാബുരാജ്, അസിസ്റ്റന്റ് എൻജിനീയർ അനീഷ് സത്യൻ, സീനിയർ ക്ലർക്ക് ഡി. അനിൽ എന്നിവരും ഡപ്യൂട്ടി കളക്ടറോട് ഒപ്പം ഉണ്ടായിരുന്നു.
ആയുർവേദ ആശുപത്രി തുടങ്ങുന്നതിനായി സംഘടിപ്പിച്ച കെട്ടിട നിർമ്മാണ പെർമിറ്റിന്റെ മറവിൽ വലിയതോതിൽ അനധികൃത പാറഖനനം നടത്തി പാറകടത്തിയതിനെ തുടർന്ന് പാറ പൊട്ടിക്കുന്നതും മണ്ണ് നീക്കം ചെയ്യുന്നതും പഞ്ചായത്തും റവന്യൂ വകുപ്പും തടഞ്ഞിരുന്നു. അനധികൃത പാറ ഖനനത്തെ തുടർന്ന് ഏഴര ലക്ഷം രൂപ ആർ. ഹ്യൂമൻ ഫൗണ്ടേഷനിൽ നിന്നും പിഴയീടാക്കിയിരുന്നു. അനധികൃത പാറ പൊട്ടിക്കലിനും മണ്ണെടുക്കലിനുമെതിരായി പ്രദേശത്ത് വലിയ ജനകീയ പ്രതിരോധവും രാപകൽ സമരവും നടന്നിരുന്നു. തുടർന്ന് ആർ. യു.ഹ്യൂമൻ ഫൗണ്ടേഷൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കടുത്ത വേനലിൽ പോലും വറ്റാത്ത 68 ഓലികൾ ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. മണ്ണെടുത്താൽ ഈ മേഖലയുടെ ജലസ്രോതസാകെ വറ്റിപ്പോകുമെന്നും വർഷക്കൾക്ക് മുമ്പ് ഉരുൾപൊട്ടൽ ഉണ്ടായിട്ടുള്ള കാരക്കാട്ട് മലയിൽ മണ്ണെടുത്താൽ മലയുടെ താഴ് വാരത്ത് താമസിക്കുന്ന നുറുകണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുമെന്നും പഞ്ചായത്ത് പ്രതിനിധികളും ആക്ഷൻ കൗൺസിൽ ഭാരവാഹികളുo ഡപ്യൂട്ടി കളക്ടറോട് പറഞ്ഞു.
ഫോട്ടോ : ഹൈക്കോടതി നിർദ്ദേശപ്രകാരം തിരുമാറാടി പഞ്ചായത്തിലെ മണ്ണത്തൂർ കാരക്കാട്ട് മലയിൽ ഡെപ്യൂട്ടി കളക്ടർ സന്ദർശനം നടത്തുന്നു.