മണീട് പഞ്ചായത്ത് കണ്ണികുളംറോഡിലെ ആലുങ്കൽ താഴത്തെ വെള്ളക്കെട്ട് രൂക്ഷം – പരിഹരിക്കണമെന്ന ആവശ്യം ശക്തം
പിറവം : മഴ പെയ്യുമ്പോൾ റോഡ് തോടായി മാറുന്ന മണീട് ഗ്രാമ പഞ്ചായത്ത് ശ്രാപ്പിള്ളി പളായി – കണ്ണികുളം റോഡിലെ ആലുങ്കൽ താഴം ഭാഗത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു . ഇരു ചക്ര വാഹനക്കാർക്കും, സ്‌കൂൾ വിദ്യാർത്ഥികൾക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ അതി രൂക്ഷമായ രീതിയിലാണ് ഈ റോഡിൽ വെള്ളക്കെട്ട് രൂപാന്തരപ്പെടുന്നത് . മുൻപ് ഈ വെള്ളം ഒഴുകി പൊയ്ക്കൊണ്ടിരുന്ന സ്വാകാര്യ വ്യക്തിയുടെ സ്ഥലത്ത് കൂടിയായിരുന്നു. പക്ഷെ ഇപ്പോൾ ഇവിടെ മതിൽ കെട്ടി നിർമ്മാണം നടത്തിയത് മൂലം വെള്ളം ഒഴുകിപോകാൻ പറ്റാത്ത നിലയിലായി . സമീപ മറ്റ് വ്യക്തിയുടെ പുരയിടത്തിലേക്ക് വെള്ളം തുറന്നു വിടാനുള്ള നീക്കം തർക്കത്തിലും കോടതി നടപടികളിലുമായി . ഓട നിർമ്മിക്കാതെ അശാസ്ത്രീയമായ രീതിൽ റോഡ് നിമ്മാണം നടത്തിയത് മൂലമാണ് വെള്ളക്കെട്ട് ഉണ്ടാകുന്നത്. എത്രയും വേഗം വെള്ളക്കെട്ട് പരിഹരിക്കാനുള്ള നടപടികൾ പഞ്ചായത്ത് അധികൃതർ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.