മോദി സർക്കാറിൻ്റെ സത്യപ്രതിജഞ ആഘോഷമാക്കി പിറവത്തെ ബി.ജെ.പി പ്രവർത്തകർ
പിറവം: പ്രധാനമന്ത്രിപദത്തിൽ തുടർച്ചായി മൂന്നാമതും നരേന്ദ്രമോദി സ്ഥാനമേറ്റപ്പോൾ പിറവത്ത് ബി.ജെ.പി. നിയോജകമണ്ഡലം സമിതിയുടെ നേതൃത്വത്തിൽ ആഹ്ളാദ പ്രകടനവും ലഡുവിതരണം നടത്തി. പരിപാടികൾക്ക് നിയോജകമണ്ഡലം പ്രസിഡന്റ് സിജു ഗോപാലകൃഷ്ണൻ, ജനറൽ സെക്രട്ടറിമാരായ ടി.പ്രതീഷ്, ബിജിമോൻ ചേലയ്ക്കൽ, രാജശേഖരൻ തമ്പി, ശശി മാധവൻ, സാബു ആലയ്ക്കൽ, വിനോദ് മഹാദേവൻ, അജിത കൃഷ്ണകുമാർ, മഹിളാ മോർച്ച ജില്ലാ സെക്രട്ടറി ഷീജ പരമേശ്വരൻ, അഡ്വ. എം.എ. ജീമോൻ
തുടങ്ങിയവർ പങ്കെടുത്തു.ഇതോടൊപ്പം പുതിയതായി അംഗത്വം സ്വീകരിച്ചവർക്ക് സ്വീകരണം നൽകി.