മുള്ളുകൾ നിറഞ്ഞ മുളങ്കാട് റോഡിലേക്ക് വീണു; വെട്ടിമാറ്റി ഗതാഗതം പുനസ്ഥാപിച്ചു ഫയർ ഫോഴ്സ്
പിറവം : മുളന്തുരുത്തി പഞ്ചായത്ത് ആറാം വാർഡിൽ കോരഞ്ചിറ സെന്റ് ജോർജ് പള്ളിക്ക് സമീപം കോരഞ്ചിറ-എടപ്പാറ റോഡിലേക്ക് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന മുളങ്കാട് കടപുഴകി വീണത് യാത്രാതടസം സൃഷ്ടിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് മറിഞ്ഞു വീണ് യാത്ര തടസ്സപ്പെട്ടത്. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് മുളന്തുരുത്തി അഗ്നി രക്ഷാസേന സ്ഥലത്തെത്തി. ഒന്നര മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ മുളങ്കാട് മുറിച്ചു മാറ്റി റോഡ് ഗതാഗത യോഗ്യമാക്കി. മുളയുടെ കൂർത്ത മുള്ളുകൾ കയ്യിൽ തറച്ചിട്ടും അതെല്ലാം അവഗണിച്ചായിരുന്നു അഗ്നി രക്ഷാസേനാഗങ്ങൾ ദൗത്യം നിർവഹിച്ചത്.