പിറവത്തെ വോട്ട് ചോര്‍ച്ച: 16നകം റിപ്പോര്‍ട്ട് നല്‍കാന്‍ സി.പി.എം.
പിറവം : കോട്ടയം ലോക്‌സഭാ മണ്ഡലത്തിലുള്‍പ്പെട്ട പിറവം മണ്ഡലത്തിലെ വോട്ട് ചോര്‍ച്ചയും പരിശോധിക്കും.
തുഷാര്‍ വെള്ളാപ്പള്ളി ഇടതുവോട്ടുകള്‍ ചോര്‍ത്തിയത് ഗൗരവമായാണ് സി.പി.എം. സംസ്‌ഥാന നേതൃത്വം കാണുന്നത്.
പിറവം മണ്ഡലത്തിലെ ചോറ്റാനിക്കര, മുളന്തുരുത്തി, ആമ്ബല്ലൂര്‍ എന്നിവിടങ്ങളില്‍ സി.പി.എം. വോട്ടുകള്‍ പൂര്‍ണമായി കിട്ടിയിട്ടില്ല എന്ന് പാര്‍ട്ടിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. സംസ്‌ഥാന നേതൃയോഗം ആരംഭിക്കുന്നതിന് മുന്‍പ് ജില്ലാ ഘടകത്തിന്റെ റിപ്പോര്‍ട്ട് തയാറാവണം. എറണാകുളത്ത് കൊച്ചി, വൈപ്പിന്‍, തൃപ്പൂണിത്തുറ, കളമശേരി, തൃക്കാക്കര, എറണാകുളം മണ്ഡലങ്ങളില്‍ ഇടതിനു കനത്ത വോട്ട് ചോര്‍ച്ചയുണ്ടായി.
ജില്ലയിലെ 14 മണ്ഡലങ്ങളിലേയും വോട്ടിങ് നിലയും അതിന്റെ വിലയിരുത്തലുകളും റിപ്പോര്‍ട്ടുചെയ്ാന്‍യ സി.പി.എം. എറണാകുളം ജില്ലാ സെക്രട്ടറിക്കു പാര്‍ട്ടി നിര്‍ദേശം നല്‍കി.നിര്‍ദേശം നല്‍കി.
ഈ മാസം 16ന് മുന്‍പ് ജില്ലാ സെക്രട്ടറിയേറ്റ് ബൂത്തുതലങ്ങളില്‍ നിന്ന് വിവരങ്ങള്‍ സമാഹരിച്ച് റിപ്പോര്‍ട്ടുചെയ്യാനാണ് നിര്‍ദേശം. ഇതിനിടെ, പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ പറവൂരില്‍ യു.ഡി.എഫ് സ്‌ഥാനാര്‍ഥി ഹൈബി ഈഡന് ഇതര മണ്ഡലങ്ങളെ അപേക്ഷിച്ച് വോട്ട് കുറയാന്‍ കാരണമായ ഘടകങ്ങള്‍ കോണ്‍ഗ്രസും പരിശോധിക്കും. കെ.പി.സി.സിക്ക് സമര്‍പ്പിക്കാനുള്ള റിപ്പോര്‍ട്ട് ഈയാഴ്‌ച തന്നെ ഡി.സി.സി. നേതൃത്വം തയാറാക്കും.
26,395 വോട്ടിന്റെ മാത്രം ഭൂരിപക്ഷമാണ് പറവൂരില്‍ ഹൈബിക്കു ലഭിച്ചത്. ഇതിനെതിരേ ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ മുറുമുറുപ്പുണ്ട്.ഭരണപക്ഷ എം.എല്‍.എമാരുടെ മണ്ഡലമായ കൊച്ചി, വൈപ്പിന്‍, കളമശേരി എന്നിവടങ്ങളില്‍ ഹൈബി മുന്നേറ്റം നടത്തിയപ്പോഴാണ് പറവൂരിലെ പിന്നോട്ടടി.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സതീശന്‍ 82,264 വോട്ടു നേടിയ സ്‌ഥാനത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പായപ്പോള്‍ ഇരുപതിനായിരത്തോളം വോട്ടിന്റെ കുറവ് സംഭവിച്ചു.
