Back To Top

June 6, 2024

റസിഡന്റ്‌സ് അസോസിയേഷൻ ലഹരി വിരുദ്ധ സെമിനാറും പുരസ്‌ക്കാര വിതരണവും നടത്തി.

 

പിറവം : മിഡ് ടൗൺ റസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സെമിനാറും,വിദ്യാർഥികൾക്ക് പുരസ്കാര വിതരണവും സംഘടിപ്പിച്ചു. പിറവം പള്ളിക്കാവ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന യോഗം രക്ഷാധികാരി സാബു കെ. ജേക്കബ് ഉൽഘാടനം ചെയ്തു.

അസി.എക്സൈസ് ഇൻസ്പെക്ടർ ജോണി അഗസ്റ്റിൻ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറിന് നേതൃത്വം നൽകി. പ്രസിഡൻ്റ് ഷാജു മണ്ടോത്തിപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർ രമാ വിജയൻ,കുര്യാക്കോസ് മണ്ഡപത്തിൽ,ജോയി തുമ്പയിൽ,എലിയാസ് കെ. കുര്യൻ,സാബു സി. കുര്യൻ എന്നിവർ സംസാരിച്ചു.തുടർന്ന്

അസോസിയേഷൻ കുടുംബാംഗങ്ങളിലെ മികച്ച വിജയം വരിച്ച വിദ്യാർഥികൾക്ക് പുരസ്കാര വിതരണം നടത്തി. വെറ്റിനറി മെഡിസിനിൽ ഡോക്ടറേറ്റ് നേടിയ രാഖി രാധാകൃഷ്ണൻ മരങ്ങോലത്തിലിനെ ചടങ്ങിൽ ആദരിച്ചു.

Prev Post

പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയുമായി സെന്റ് ഫിലോമിനാസ് നേച്ചർ ക്ലബ്

Next Post

സഹകരണ വകുപ്പിന്റെ ഹരിത സഹകാരം പദ്ധതി ഉദ്‌ഘാടനം ചെയ്തു.

post-bars