Back To Top

June 4, 2024

കോട്ടയം ലോകസഭ മണ്ഡലം ഫ്രാൻസിസ് ജോർജിന്റെ വിജയം  പിറവത്ത് പോത്തും ,പിടിയും വിളമ്പി ആഘോഷമാക്കി

 

പിറവം: കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ വിജയത്തെത്തുടർന്ന് ജനകീയ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ പിറവത്ത് പോത്തും ,പിടിയും വിളമ്പി ആഘോഷമാക്കി . കേരള കോൺഗ്രസ് എം പാർട്ടിക്കാരനും പിറവം നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജിൽസ് പെരിയപ്പുറമാണ് കേരള കോൺഗ്രസ് ( എം ) ന്റെ തന്നെ സ്ഥാനാർത്ഥിയുടെ തോൽവി ആഘോഷിക്കാൻ സദ്യ ഒരുക്കിയത്. തെരഞ്ഞെടുപ്പ് ഫലം വന്ന ജൂൺ നാലിന് രാവിലെ 9 നാണ് സദ്യക്ക് തുടക്കം കുറിച്ചത്. പിറവം പ്രൈവറ്റ് ബസ്റ്റാൻഡിന് എതിർ വശത്ത് തയ്യാറാക്കിയ പന്തലിൽ നൂറ് കണക്കിന് പേർക്ക് സദ്യ വിളമ്പി.കോൺഗ്രസ്സിന്റെ ബ്ലോക്ക് സെക്രട്ടറി വർഗീസ് തച്ചിലുകണ്ടം, യു.ഡി.എഫ്. ജില്ലാ സെക്രട്ടറി രാജു പാണലിക്കാൻ, പൊതു പ്രവർത്തകനായ ബേബിച്ചൻ പിറവം, ശ്രീജിത്ത് പാഴൂർ, സുജാതൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത് .

കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് അപ്പു ജോസഫ് സദ്യ വിളമ്പാൻ ഉദ്‌ഘാടനം ചെയ്തു. യു.ഡി. എഫ് നേതാക്കളായ, വിൽസൺ കെ ജോൺ,രാജു പാണാലിക്കൽ , ഷാജു ഇലഞ്ഞിമറ്റം, ജിൽസ് പെരിയപ്പുറം

തുടങ്ങിയവർ സംബന്ധിച്ചു.

 

Prev Post

ബി.ജെ.പി. പിറവത്ത് ആഹ്ളാദ പ്രകടനം നടത്തി,       

Next Post

കക്കാട് നെല്ലിക്ക മലയില്‍ ജോർജ്ജ് ലൂയിസ് (75) നിര്യാതനായി.

post-bars