Back To Top

June 1, 2024

പിറവത്തെ ഹരിതാഭമാക്കാൻ ലോക പരിസ്ഥിതി ദിനത്തിൽ 5000 ഔഷധ സസ്യങ്ങൾ നട്ട് പിടിപ്പിക്കുന്നു.

 

പിറവം : ജൂൺ 5 ലോകപരിസ്ഥിതിദിനത്തോടനുബന്ധിച്ച്

പിറവം നഗരസഭയിൽ 5000 ഔഷധസസ്യങ്ങൾ നടുന്ന ബൃഹത് പദ്ധതിക്ക് തുടക്കം കുറിക്കുന്നു. പിറവം നഗരസഭയും

സർക്കാർ ആയുർവേദ ആശുപത്രിയും ഔഷധിയുടെ സഹകരണത്തോടെ കൂവളം, അശോകം, നെല്ലി, മന്ദാരം, സീതപ്പഴം,

മാതളം, മരുത്, ലന്തപ്പാല, തുടങ്ങി നാടിൻ്റെ പ്രാണവായു ആയ ഇരുപതോളം ഔഷധഇനങ്ങൾ ആണ് നട്ട് പിടിപ്പിക്കുന്നത്.

ജൂൺ 5 ബുധനാഴ്ച പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം രാവിലെ പത്ത് മണിക്ക് പിറവം ആയുർവേദ ആശുപത്രിയിൽ വെച്ച് നടക്കും . തുടർന്ന്

ഔഷധ തൈകളുടെ വിതരണം പന്ത്രണ്ട് മണിക്ക് ശേഷം പിറവം നഗരസഭയിൽ ആരംഭിക്കുമെന്ന് നഗരസഭ ചെയർ പേഴ്സൺ അഡ്വ. ജൂലി സാബു അറിയിച്ചു.

 

Prev Post

ബ്ലോക്ക്‌ -മുനിസിപ്പൽ തല സ്കൂൾ പ്രവേശനോത്സവം- സ്വാഗതസംഘം രൂപീകരിച്ചു.

Next Post

പാമ്പാക്കുട, മൈലാഞ്ചേരിൽ പരേതനായ കുഞ്ഞപ്പൻ്റെ ഭാര്യ ദേവകി 81 നിര്യാതയായി

post-bars