ബ്ലോക്ക് -മുനിസിപ്പൽ തല സ്കൂൾ പ്രവേശനോത്സവം- സ്വാഗതസംഘം രൂപീകരിച്ചു.
പിറവം : 2024-25 അധ്യയന വർഷത്തെ ബ്ലോക്ക് -മുനിസിപ്പൽ തല സ്കൂൾ പ്രവേശനോത്സവം, ജൂൺ 3 ന് പിറവം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.അതിനോട് അനുബന്ധിച്ച് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷൈനി ഏലിയാസിന്റെ അധ്യക്ഷതയിൽ സ്വാഗതസംഘം രൂപീകരണയോഗം ചേർന്നു. പിറവം നഗരസഭാചെയർപേഴ്സൺ അഡ്വ. ജൂലി സാബു യോഗം ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.ബ്ലോക്ക് മുനിസിപ്പൽ തല സ്കൂൾ പ്രവേശനോത്സവം നഗരസഭാവൈസ്ചെയർമാൻ കെ പി സലീമിന്റെ അധ്യക്ഷതയിൽ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു ഉദ്‌ഘാടനം ചെയ്യും. യോഗത്തിൽ കൗൺസിലേഴ്സ്, എ.ഇ.ഒ. ,ബി.ആർ. സി പ്രതിനിധികൾ, പി.ടി.എ., എസ്.എം.സി.അംഗങ്ങൾ, റസിഡൻഷ്യൽ അസോസിയേഷൻ അംഗങ്ങൾ , സ്കൂൾ എച് എം സുമ ,ആർ പിടിഎ പ്രസിഡന്റ് എൽദോ കെ. സി എന്നിവർ സംബന്ധിച്ചു.