മർച്ചൻ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണം നടന്നു.
കൂത്താട്ടുകുളും : മർച്ചൻ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണം നടന്നു.
എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ
അസോസിയേഷൻ അംഗങ്ങളുടെ കുട്ടികൾക്കും, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കുട്ടികൾക്കും, ചുമട്ടുതൊഴിലാളികളുടെ കുട്ടികൾക്കും ചടങ്ങിൽ വച്ച് വിദ്യാഭ്യാസ അവാർഡ് നൽകി ആദരിച്ചു.
പെരുമ്പാവൂർ എസ് എസ് വി കോളേജിലെ കെമിസ്ട്രി ഡിപ്പാർട്ട്മെന്റ് അസോസിയേറ്റ് പ്രൊഫസർ ഡോ.പി.എൻ.ഹരിശർമ്മ ചടങ്ങിൽ മുഖ്യാതിഥിയായി എത്തി. അസോസിയേഷൻ പ്രസിഡന്റ് മർക്കോസ് ജോയ് അധ്യക്ഷത വഹിച്ചു.എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച
23 വിദ്യാർത്ഥികൾക്കാണ് അസോസിയേഷൻ അവാർഡുകൾ നൽകി ആദരിച്ചത്. അസോസിയേഷൻ കമ്മിറ്റി അംഗങ്ങൾ, വനിതാ വിംഗ്, യൂത്ത് വിംഗ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ
സന്നിഹിതരായിരുന്നു.
ഫോട്ടോ : വിദ്യാഭ്യാസ അവാർഡ് ലഭിച്ച വിദ്യാർത്ഥികൾ അസോസിയേഷൻ ഭാരവാഹികൾക്കൊപ്പം