കൂത്താട്ടുകുളം നഗരസഭയിലെ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു
കൂത്താട്ടുകുളം : നഗരസഭയിലെ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു.അഞ്ച് ഹോട്ടലുകളാണ് വൃത്തിഹീനമായ സാഹചര്യത്തില്‍ കണ്ടെത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ ഉണ്ടാകുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.കൂത്താട്ടുകുളം പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന ഹോട്ടല്‍ ജിതിൻ, മംഗലത്തുതാഴത്ത് പ്രവർത്തിക്കുന്ന ഹോട്ടല്‍ ഗ്രാൻഡ് എന്നിവിടങ്ങളില്‍ നിന്നുമാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. തുടർന്ന് നഗരസഭ, സ്ഥാപന ഉടമകള്‍ക്ക് നോട്ടീസ് നല്‍കി. നിയമലംഘവർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് നഗരസഭാ സെക്രട്ടറി എസ് ഷീബ അറിയിച്ചു.കഴിഞ്ഞ ദിവസങ്ങളിലും കൂത്താട്ടുകുളം നഗരത്തില്‍ പരിശോധനകള്‍ നടന്നിരുന്നു. പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കള്‍ നഗരസഭയുടെ മുന്നില്‍ പ്രദർശിപ്പിച്ചു. സീനിയർ ഹെല്‍ത്ത് ഇൻസ്‌പെക്ടർ വി സുനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.