പിറവം നഗരം സിസി ടിവി നിരീക്ഷണത്തിലാക്കും
പിറവം:നഗരത്തിലെ 15 സിസി ടിവി കാമറകൾ സ്ഥാപിച്ച് നിരിക്ഷണത്തിലാക്കാൻ നഗരസഭയിൽ ചേർന്ന ഗതാഗത ഉപദേശക സമിതി യോഗത്തിൽ തീരുമാനം. വണ്‍വേ റോഡുകളില്‍ ഇടത് വശത്തെ പാര്‍ക്കിംഗ് പൂര്‍ണ്ണമായും നിരോധിക്കും. വലത് വശത്ത് പാർക്കിങ് അനുവദിക്കും. യാത്ര ചരക്ക് വാഹനങ്ങളെ ടൗണില്‍ പ്രവേശിപ്പിക്കാതെ കടത്തി വിടുന്നതിന് മുന്നറിയിപ്പ് ബോര്‍ഡുകളും പാര്‍ക്കിംഗ് ലൈനുകള്‍ വരക്കുന്നതിനും പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശം നല്‍കി.ടൂ വേ റോഡുകളില്‍ പൂര്‍ണ്ണമായും പാര്‍ക്കിംഗ് നിരോധിക്കും. സെന്‍റ് ജോസഫ്സ് സ്കൂളിന് മുമ്പില്‍ സീബ്രാ ലൈന്‍ വരയ്ക്കും. സ്വകാര്യ ബസ് സ്റ്റാന്‍റിനുള്ളില്‍ അന്യ വാഹന പാര്‍ക്കിംഗ് നിരോധിക്കും.ഇരു കവാടങ്ങളിലെയും പാർക്കിങ് നിരോധിക്കും. കുഴികള്‍ ദ്രുതഗതിയില്‍ അടയ്ക്കും. ത്രീറോഡ് ജംഗ്ക്ഷൻ – പോസ്റ്റ് ഓഫീസ് ജംഗ്ക്ഷൻ റോഡിൽ വലത് വശത്തും, പള്ളിക്കവലയില്‍ നിന്നും ത്രീറോഡ് ജംഗ്ക്ഷന്‍ വരെ ഇടത് വശം പാര്‍ക്കിംഗ് അനുവദിക്കുന്നതിനും തീരുമാനിച്ചു നഗരസഭ അധ്യക്ഷ ജൂലി സാബു അധ്യക്ഷയായി. ഉപാധ്യക്ഷൻ കെ പി സലിം,ജൂബി പൗലോസ്, ബിമല്‍ ചന്ദ്രന്‍, വത്സല വര്‍ഗീസ്, പിറവം പോലീസ് ഇൻസ്പെക്ടർ ഡി.എസ്. ഇന്ദ്രരാജ്, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.എം. മധുസുദനൻ, കൗൺസിലർമാരായ
രാജു പാണാലിക്കല്‍, പി. ഗിരീഷ്കുമാര്‍ പി.ഡബ്യൂ ഡി ഉദ്യാഗസ്ഥർ എന്നിവർ സംസാരിച്ചു
.