മണീടിൽ വ്യാപാരികളുടെ യൂണിറ്റ് വാർഷിക പൊതുയോഗം ഇന്ന്. രാവിലെ 9 മുതൽ ഉച്ചക്ക് ഒരു മണി വരെ വ്യാപാര സ്ഥാപനങ്ങൾക്ക് മുടക്കം .
പിറവം : മണീട് വ്യാപാരി വ്യവസായി ഏകോപന സമിതി മണീട് യൂണിറ്റ് വാർഷിക പൊതു യോഗം ഇന്ന് ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വ്യാപാരഭവനിൽ വച്ചു നടക്കും . വാർഷിക പൊതുയോഗം ജില്ലാ ട്രഷറർ സി.എസ്. അജ്മൽ ഉദ്ഘാടനം ചെയ്യുന്ന. യൂണിറ്റ് പ്രസിഡണ്ട്ബെന്നി ജോർജ് അധ്യക്ഷത വഹിക്കും. യോഗത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം ചെയ്യും. തുടർന്ന് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും. പൊതുയോഗം പ്രമാണിച്ചു ഇന്ന് രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ വ്യാപാര സ്ഥാപനങ്ങൾക്ക് മുടക്കമായിരിക്കും.