Back To Top

May 27, 2024

അധ്യാപകർക്കായി ഔട്ട് റീച്ച് പ്രോഗ്രാം ‘ സ്പീക്ക് ഇംഗ്ലീഷ് ഇലഞ്ഞി സെന്റ് ഫിലോമിനസിൽ നടത്തി.                                              

 

 

പിറവം : ബസേലിയോസ് കോളേജ് ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിന്റെ ഔട്ട് റീച്ച് പ്രോഗ്രാം ‘ സ്പീക്ക് ഇംഗ്ലീഷ് ‘ ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂണിയർ കോളേജിൽ നടന്നു. വിവിധ കോളേജുകളിലും സ്കൂളുകളിലും നടത്തിവരുന്ന പ്രോഗ്രാമിന്റെ 2024 വർഷത്തെ പ്രവർത്തനോദ്‌ഘാടനമാണ് സെന്റ് ഫിലോമിനാസിൽ നടത്തിയത്. പ്രൊഫ. ജിതിൻ ജോൺ പ്രോഗ്രാം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ ഫാ. ഡോ. ജോൺ എർണ്യാകുളത്തിൽ അദ്ധ്യക്ഷത വഹിച്ചു . ഡോ. കവിത ഗോപാലകൃഷ്ണൻ, ഡോ. സെൽവി സേവ്യർ , ജോജു ജോസഫ് , സാലി കെ .മത്തായി, ജാസ്മിൻ ജേക്കബ്, ശ്രീകാന്ത് എം .ആർ , ജോഷ്വാ റ്റി . ജോസഫ് എന്നിവർ പ്രസംഗിച്ചു. രണ്ടുദിവസമായി നടന്ന പരിപാടികളിൽ ഇംഗ്ലീഷിൽ തന്നെ അവതരിപ്പിച്ച ഡ്രാമാ , സ് കിറ്റ്, സെൽഫ് അവയർനസ് പ്രോഗ്രാം, സ്വയം പരിചയപ്പെടുത്തൽ തുടങ്ങിയവ ശ്രദ്ധേയമായി. വിവിധ പ്രദേശങ്ങളിൽ നിന്നായി നൂറിലേറെ പേർ പങ്കെടുത്തു.

Prev Post

ഷഡ്കാല ഗോവിന്ദ പഞ്ചരത്നം അരങ്ങേറി

Next Post

മണീടിൽ വ്യാപാരികളുടെ യൂണിറ്റ് വാർഷിക പൊതുയോഗം ഇന്ന്. രാവിലെ 9 മുതൽ ഉച്ചക്ക്…

post-bars