സെന്റ് ഫിലോമിനസിൽ ലഹരിക്കെതിരെ ഫുട്‍ബോൾ മത്സരം
പിറവം : ലഹരിക്കെതിരെയുള്ള പ്രചാരണ പരിപാടികളുടെ ഭാഗമായി ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഫുട്ബോൾ മത്സരം ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. ഫാ . ജോൺ എർണ്യാകുളത്തിൽ അധ്യക്ഷത വഹിച്ചു. മത്സരത്തിൽ ഇലഞ്ഞി സിഗ്നൽസ് ട്രോഫി നേടി. ഇലഞ്ഞി ബോയ്‌സ് രണ്ടാം സ്ഥാനം നേടി.സ്കൂൾ ഹാളിൽ ചേർന്ന സമാപന സമ്മേളനത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി. ജോസഫ് ട്രോഫികൾ സമ്മാ നിച്ചു. മാജി സന്തോഷ്, ഡോക്ടർ സെൽവി സേവിയർ, ആ ൽഫി അജി, ഹെലൻ മേരി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.