എറണാകുളത്തെ ക്വട്ടേഷൻ സംഘം വയനാട്ടില്‍ പിടിയില്‍
എറണാകുളത്തെ ക്വട്ടേഷൻ സംഘം വയനാട്ടില്‍ പിടിയില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ എറണാകുളം സ്വദേശികളായ നാലുപേരെയാണ് വൈത്തിരി പോലീസ് പിടികൂടിയത്.
എറണാകുളം മുളന്തുരുത്തി ഏലിയാട്ടേല്‍ വീട്ടില്‍ ജിത്തു ഷാജി, ചോറ്റാനിക്കര വാഴപ്പറമ്ബില്‍ വീട്ടില്‍ അലൻ ആന്റണി, പറവൂർ കോരണിപ്പറമ്ബില്‍ വീട്ടില്‍ ജിതിൻ സോമൻ, ആലുവ അമ്ബാട്ടില്‍ വീട്ടില്‍ രോഹിത് രവി എന്നിവരെയാണ് ഞായറാഴ്ച പുലർച്ചെ രണ്ടരയോടെ ലക്കിടി സ്കൂളിന് സമീപം പിടികൂടിയത്. ഇവരില്‍ മൂന്നുപേർ കൊലപാതകം, വധ ശ്രമം, മോഷണം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.